Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചവർ പിടിയിൽ

text_fields
bookmark_border
തുമ്പമൺ സ്വദേശി അജയനെയാണ് പ്രതികൾ സംഘം ചേർന്ന് മർദിച്ചത്
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചവർ പിടിയിൽ
cancel

പന്തളം: പന്തളം തുമ്പമണിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിലെ പ്രതികൾ പന്തളം പൊലീസിന്റെ പിടിയിൽ. ഇലവുംതിട്ട മുട്ടത്തുകോണം സ്വദേശി രാമൻചിറ തടത്തിവിളയിൽ വീട്ടിൽ ദീപക് ജോയ് (25), പ്രക്കാനം ചെന്നീർക്കര കാഞ്ഞിരംനിൽക്കുന്നതിൽ വീട്ടിൽ സജു സജി (24), പ്രക്കാനം കൈപ്പിലാൽ പാറമേലേതിൽ ജോമോൻ മാത്യു (30), ഇലവുംതിട്ട നെടിയകാല കോട്ടൂർ പാറ തടത്തിൽ വീട്ടിൽ അഭിജിത്ത് സജി (21) എന്നിവരെയാണ് പിടികൂടിയത്. തുമ്പമൺ സ്വദേശി അജയൻ എന്ന യുവാവിനെയാണ് പ്രതികൾ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചത്.

കഴിഞ്ഞമാസം 26ന് രാത്രി ഒരുമണിയോടെ വീട്ടിൽ നിന്നും വിളിച്ചിറക്കി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. അജയന്റെ ഭാര്യയോട് ഇയാൾ ജോലി ചെയ്യുന്ന ഫാമിൽ ഒരാവശ്യമുണ്ടെന്ന് ദീപക് പറഞ്ഞിരുന്നു. ബൈക്കിൽ കൊണ്ടുപോയശേഷം തുമ്പമൺ ജങ്ഷനിൽ കാറിലേക്ക് ബലമായി പിടിച്ചു കയറ്റി ഒന്നാം പ്രതിയുടെ വീട്ടിലെത്തിക്കുകയായിരുന്നു. അവിടെ വെച്ചായിരുന്നു ക്രൂരമായ മർദ്ദനം. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കുകയും, മാരകായുധങ്ങൾ ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്തു. മണിക്കൂറുകളോളം ഇവർ അജയനെ മർദിച്ചു.

പ്രതിയായ ദീപക്കിന്റെ വീട്ടിൽ മർദനമേറ്റ അജയൻ രാത്രി അതിക്രമിച്ചു കയറിയ രീതിയിൽ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. അവശനിലയിലായ അജയനെ ഇവർ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പരാതിപ്പെട്ടാൽ കുടുംബത്തെ ആകെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

പ്രധാന പ്രതിയായ ദീപക്ക് നാല് മാസംമുമ്പ് ജയിലിൽ ആയിരുന്ന സമയം ഇയാളുടെ ഭാര്യയോട് അജയൻ മോശമായി സംസാരിച്ചെന്ന് ആരോപിച്ചാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. അജയന്റെ പരാതിയിൽ പന്തളം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.

പന്തളം സിഐ ബാബു കുറുപ്പിന്റെ മേൽനോട്ടത്തിൽ പന്തളം എസ്.എച്ച്.ഒ എബിൻ പ്രസാദ് ,സിവിൽ പൊലീസ് ഓഫീസർമാരായ എസ് അൻവർഷ, കൃഷ്ണലാൽ, ബി അരുൺ, ഒ അഖിൽ, വിജയ്, അനുപ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

ഇടുക്കി ചെറുതോണിയിൽ ഒളിവിൽ കഴിയുകയായിരുന്ന ദീപക്കിനെ അതിസാഹസികമായി പൊലീസ് കീഴടക്കുകയായിരുന്നു. ദീപക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു പ്രതികളെ തിരിച്ചറിഞ്ഞത്. പ്രക്കാനത്തെ പ്രതികളിൽ ഒരാളുടെ വീട്ടിൽ ഒളിച്ചു കഴിയുന്നതിനിടെയാണ് ബാക്കി മൂവരേയും പിടികൂടിയത്. പിടിയിലായവർ മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accused arrested for kidnapping and assaulting youth
Next Story