ഇളമന്നൂർ ജങ്ഷനിൽ ടിപ്പർലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്
text_fieldsഇളമന്നൂരിൽ ജങ്ഷനിൽ അപകടത്തിൽപെട്ട ടിപ്പർ ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചപ്പോൾ
അടൂർ: ഇളമണ്ണൂർ കിൻഫ്ര പാർക്കിലേക്കുള്ള പാതയിൽ ടിപ്പർ ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്. ടിപ്പർ ലോറി ഡ്രൈവർ മൈനാഗപ്പള്ളി തൊടുവയൽ അഖിൽദേവ് (30), അടൂർ ജനറൽ ആശുപത്രിയിലും കുന്നിട ചെളിക്കുഴി സൂര്യാലയത്തിൽ സുലത (47), സൂര്യൻ (18), ഇളമണ്ണൂർ വിളയിൽ നിലത്തിൽ ഷൈജു ബേബി (37), പൂതംകര അമ്പാടി സോമൻപിള്ള (61) എന്നിവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. കിൻഫ്ര പാർക്കിന് സമീപത്തുനിന്ന് കെ.പി. റോഡിലേക്ക് കടക്കാൻ ഇറക്കം ഇറങ്ങിവരവെയാണ് പാറകയറ്റി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് അപകടം ഉണ്ടാക്കിയത്.
മൈനാഗപ്പള്ളിയിലേക്ക് പാറയുമായി പോകുകയായിരുന്നു ടിപ്പർ ലോറി. ഇവിടെ സ്റ്റാൻഡിൽ കിടന്ന നാല് ഓട്ടോറിക്ഷയിലും റെഡി മിക്സ് വാഹനം, കാലിയായിരുന്ന പെട്രോൾ ടാങ്കർ ലോറി എന്നിവയിലുമാണ് ഇടിച്ചത്. ടിപ്പർ ലോറിവൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ സമീപത്തെ തോടിന്റെ വശത്തേക്ക് മറിഞ്ഞു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർക്കും ടിപ്പർ ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

