ഒളിവിൽ കഴിഞ്ഞ പ്രതി 17വർഷങ്ങൾക്കുശേഷം പിടിയിൽ
text_fieldsപത്തനംതിട്ട: വിവിധ കോടതികളിൽ ദീർഘകാലമായി നിലവിലുള്ള വാറന്റുകളിലെ പ്രതി പൊലീസിന്റെ പിടിയിലായി. റാന്നി പുതുശ്ശേരിമല ചീരുവേലിൽ വീട്ടിൽ സണ്ണി ആന്റണിയാണ്(62) റാന്നി പൊലീസിന്റെ പിടിയിലായത്. ഇയാൾ വർഷങ്ങളായി റാന്നി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. റാന്നി ജെ.എഫ്.എം കോടതിയിൽ നാലും പത്തനംതിട്ട സി.ജെ.എമ്മിലും എറണാകുളം അഡീഷനൽ സി.ജെ.എമ്മിലും ഓരോന്നുവീതവും എൽ.പി വാറന്റുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായശേഷം മുങ്ങി നടക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ച കോട്ടയം കുറുപ്പംതറയിലെ വാടകവീട്ടിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. റാന്നി എസ്.ഐ എ. അനീഷ്, സി.പി.ഓമാരായ അജാസ്, രഞ്ജു കൃഷ്ണൻ, ജിനു ജോർജ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

