10,000 ലിറ്ററോളം മായം കലര്‍ന്ന വെളിച്ചെണ്ണ പിടിച്ചെടുത്തു-മന്ത്രി വീണ ജോര്‍ജ്
text_fieldsഉദ്ഘാടനശേഷം സപ്ലൈകോ- ജില്ല ഓണം ഫെയറിലെ ഉൽപന്നങ്ങൾ നോക്കികാണുന്ന മന്ത്രി വീണ ജോര്‍ജ്
പത്തനംതിട്ട: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ 10,000 ലിറ്ററോളം മായം കലര്‍ന്ന വെളിച്ചെണ്ണ പിടിച്ചെടുത്തതായി മന്ത്രി വീണ ജോര്‍ജ്. മായമില്ലാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അവർ പറഞ്ഞു.
പൊതുവിതരണ വകുപ്പും സിവില്‍ സപ്ലൈസ് കോര്‍പറേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ല ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിപണിയില്‍ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കൃത്യമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.. അവശ്യസാധനങ്ങള്‍ ന്യായവിലയില്‍ സപ്ലൈകോ വഴി ലഭ്യമാക്കുന്നു.
സംസ്ഥാനത്ത് സപ്ലൈകോയില്‍ ജൂലൈ മാസം 168 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായി. 60 കോടി രൂപയുടെ സബ്സിഡി ഉല്പന്നങ്ങള് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. 32 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയുടെ വില്പനശാലകളെ ആശ്രയിച്ചതായും വീണ ജോർജ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

