മാമുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
text_fieldsപുനലൂർ-മൂവാറ്റുപുഴ റോഡിൽ തോട്ടമൺ എസ്.ബി.ഐ പടിക്കൽ വ്യാഴാഴ്ച ഉണ്ടായ വാഹനപകടം
റാന്നി: പുനലൂർ - മൂവാറ്റുപുഴ റോഡിൽ മാമുക്കിനു സമീപം വെള്ളിയാഴ്ചയും വാഹനപകടം. ഉച്ചകഴിഞ്ഞ് 3.10 ഒടെ മാമുക്ക് ജങ്ഷനിലാണ് അപകടം നടന്നത്.
അമിത വേഗത്തിൽ വന്ന ബൈക്ക് കാറിലിടിച്ച് യുവാവിനു പരിക്കേറ്റു. തടിയൂർ സ്വദേശി മനീഷ് (25)നാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. വ്യാഴാഴ്ച തോട്ടമൺ എസ്.ബി.ഐ പടിക്കലും വാഹനപകടമുണ്ടായി രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്കിൽ ജീപ്പ് തട്ടിയാണ് അപകടം ഉണ്ടായത്.
പത്തനാപുരം സ്വദേശികളായ സജു ജോർജ്, അമിത എന്നിവർക്കാണ് പരിക്കേറ്റത്. ജീപ്പ് നിർത്താതെ പോയി. ജീപ്പിന്റെ മുന്നിലേക്ക് വീണ അജുവിനെ ഇരുപത്തിയഞ്ചു മീറ്ററോളം വലിച്ചു കൊണ്ടുപോയി.പിന്നാലെ വന്ന റാന്നി ഡി.വൈ.എസ്.പിയുടെ ജീപ്പിൽ ഇവരെ റാന്നി താലൂക്കാശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

