Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവാഹന ബാറ്ററികൾ...

വാഹന ബാറ്ററികൾ മോഷ്ടിച്ച മൂന്നംഗസംഘം അറസ്റ്റിൽ

text_fields
bookmark_border
വാഹന ബാറ്ററികൾ മോഷ്ടിച്ച മൂന്നംഗസംഘം അറസ്റ്റിൽ
cancel
camera_alt

സു​രാ​ജ്, നി​ര​ണം ഷാ​ജ​ൻ, വി​നീ​ത് ത​ങ്ക​ച്ച​ൻ 

തി​രു​വ​ല്ല: വ​ർ​ക്ക് ഷോ​പ്പു​ക​ളി​ൽ​നി​ന്ന്​ വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ച മൂ​ന്നം​ഗ​സം​ഘ​ത്തെ പു​ളി​ക്കീ​ഴ് പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. തി​രു​വ​ല്ല നി​ര​ണം മ​ണ​പ്പു​റ​ത്ത് വീ​ട്ടി​ൽ സു​രാ​ജ് (36), നി​ര​ണം മ​ണ​പ്പു​റ​ത്ത് നാ​മ​ങ്ക​രി വീ​ട്ടി​ൽ ഷാ​ജ​ൻ (45), നി​ര​ണം ചെ​മ്പി​ൽ വീ​ട്ടി​ൽ വി​നീ​ത് ത​ങ്ക​ച്ച​ൻ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ​രു​മ​ല തി​ക്ക​പ്പു​ഴ​യി​ലെ വ​ർ​ക്​​ഷോ​പ്പി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി എ​ത്തി​ച്ച മി​നി ലോ​റി​യി​ൽ​നി​ന്ന്​ ബാ​റ്റ​റി മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 12ാം തീ​യ​തി അ​ർ​ധ​രാ​ത്രി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.മോ​ഷ​ണ സം​ഘ​ത്തി​ലെ സു​രാ​ജ് പ​രു​മ​ല​യി​ലെ ബാ​റ്റ​റി ക​ട​യി​ൽ ഫോ​ണി​ൽ വി​ളി​ച്ച് പ​ഴ​യ ബാ​റ്റ​റി വി​ല​ക്കെ​ടു​ക്കു​മോ എ​ന്ന് അ​ന്വേ​ഷി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് സം​ഘം ബാ​റ്റ​റി ക​ട​യി​ൽ എ​ത്തു​ക​യും ചെ​യ്തു. ഇ​വി​ടെ​നി​ന്ന്​ ല​ഭി​ച്ച സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്. മോ​ഷ്ടി​ച്ച ബാ​റ്റ​റി ബു​ധ​നൂ​രി​ലെ ആ​ക്രി​ക്ക​ട​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്കെ​തി​രെ പു​ളി​ക്കീ​ഴ്, മാ​ന്നാ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം അ​ട​ക്ക​മു​ള്ള നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ​മാ​രാ​യ ജെ. ​ഷ​ജീം, ഷി​ജു പി.​സാം, എ.​എ​സ്.​ഐ​മാ​രാ​യ എ​സ്.​എ​സ്. അ​നി​ൽ, സ​ദാ​ശി​വ​ൻ, സി.​പി.​ഒ​മാ​രാ​യ രാ​ജേ​ഷ്, ന​വീ​ൻ, അ​നൂ​പ്, സു​ദീ​പ്, ദീ​പ​ക് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittatheft
News Summary - A three-member gang was arrested for stealing vehicle batteries
Next Story