ഭരണഘടനയുടെ അന്തസ്സത്ത തകർക്കാൻ ആസൂത്രിത ശ്രമം -പി. ജയരാജൻ
text_fieldsപി. ജയരാജൻ
പത്തനംതിട്ട: ഭരഘടനയുടെ അന്തസ്സത്ത തകർക്കാൻ ആസൂത്രിതശ്രമം നടക്കുന്നതായും അതിനായി സ്വത്വബോധത്തെ ചിലർ കൂട്ടുപിടിക്കുന്നതായും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം കോഴഞ്ചേരി ഏരിയാ കമ്മിറ്റിയും പത്മഭൂഷണ്‍ മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ജയരാജന്‍ രചിച്ച ‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍’ എന്ന പുസ്തകത്തിന്റെ ചര്‍ച്ചയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുസ്തക ചർച്ച സി.പി.എം ജില്ല സെക്രട്ടറി രാജു എബ്രഹാം ഉദ്‌ഘാടനം ചെയ്തു. ചെറിയാന്‍ സി. ജോണ്‍ അധ്യക്ഷനായി. എ. ഗോകുലേന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. സുധീഷ് വെണ്‍പാല, മാര്‍ രാജന്‍ വര്‍ഗീസ്, പി. അജീഷ്, ഏബ്രഹാം തടിയൂര്‍, വി. കെ. ബാബുരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

