പ്രളയം തകർത്ത ആറന്മുള പൊലീസ് സ്റ്റേഷന് പകരം ഒരുങ്ങുന്നത് കൂറ്റൻ കെട്ടിടം
text_fieldsആറന്മുളയിൽ നിർമാണം പൂർത്തിയാകുന്ന
പൊലീസ് സ്റ്റേഷൻ കെട്ടിടം
പത്തനംതിട്ട: പ്രളയത്തിൽ തകർന്ന ആറന്മുള പൊലീസ് സ്റ്റേഷന് പകരം നിർമിക്കുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളില്‍ ഒന്ന്. ആറന്മുള കോഴഞ്ചേരി റോഡരികിലാണ് കെട്ടിടം പൂര്‍ത്തിയാകുന്നത്. 12,000 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്നുനില കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.
താഴത്തെ നിലയിൽ വികലാംഗർക്കും സ്ത്രീകൾക്കും വൃദ്ധർക്കും വേണ്ടിയുള്ള മുറികളാണ്. രണ്ടാംനിലയിൽ എസ്.എച്ച്.ഒ, രണ്ട് സബ് ഇൻസ്പക്ടർമാർ എന്നിവർക്കുള്ള മുറികള്‍.
സമ്മേളന മുറി, പുറത്തുനിന്നെത്തുന്നവരുടെ വിശ്രമമുറി, സ്ത്രീകൾ, പുരുഷന്മാർ, ട്രാൻസ്ജൻഡേഴ്സ് എന്നിവര്‍ക്ക് പ്രത്യേകം തടവുമുറികൾ, റൈറ്റർക്കുള്ള മുറി, ജി.ഡി ചാർജിനുള്ള സംവിധാനം, ആയുധങ്ങൾ സൂക്ഷിക്കാൻ, വയർലസ്, കമ്പ്യൂട്ടർ, ശുചിമുറികൾ തുടങ്ങിയ സംവിധാനങ്ങൾ ഒന്നാം നിലയിലാണ്. മൂന്നാംനിലയിൽ പുരുഷ, സ്ത്രീ പൊലീസുകാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമുള്ള വിശ്രമമുറികൾ, ഭക്ഷണശാല, അടുക്കള, ജിംനേഷ്യം, സ്റ്റോര്‍ തുടങ്ങിയവ. ലിഫ്റ്റ് ആവശ്യമെങ്കിൽ സ്ഥാപിക്കാനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മൂന്നുകോടി കെട്ടിടം പണിക്കും 50 ലക്ഷം രൂപ ഫർണിച്ചറും ആധുനിക ഉപകരണങ്ങൾ വാങ്ങാനും സർക്കാർ അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

