അട്ടപ്പാടിയിൽനിന്ന് ഒരു സ്വർണത്തരി
text_fieldsസീനിയർ ആൺകുട്ടികളുടെ 800 മീറ്ററിൽ ഒന്നാം സ്ഥാനത്തേക്കെത്തുന്ന വടശ്ശേരിക്കര എം.ആർ.എസിലെ എ. അഭിജിത്
കൊടുമൺ: ഒമ്പതാം ക്ലാസ് മുതൽ മത്സരരംഗത്തുണ്ടെങ്കിലും ഓരോ തവണയും പരാജയപ്പെട്ടു മടങ്ങുന്ന പതിവ് തിരുത്തി അട്ടപ്പാടിയുടെ സ്വർണത്തരി. സീനിയർ ആൺകുട്ടികളുടെ 800 മീറ്ററിലാണ് അട്ടപ്പാടി കാക്കുപ്പടി ഉന്നതിയിൽനിന്നുളള എ. അഭിജിത്ത് ഒന്നാമതെത്തിയത്.
റാന്നി മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. റാന്നിയിലെത്തിയതോടെയാണ് കായിക മത്സരത്തിലേക്കുള്ള വഴി തെളിഞ്ഞത്. സിന്ധുവിന്റെയും അജയകുമാറിന്റെയും മകനാണ്. 1500 മീറ്റർ വെള്ളിയും നേടി. ആൽബർട്ട് അലോഷ്യസാണ് കായികാധ്യാപകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

