Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെ​രു​മ്പാ​മ്പ്...

പെ​രു​മ്പാ​മ്പ് തെ​രു​വു​നാ​യെ വി​ഴു​ങ്ങി

text_fields
bookmark_border
പെ​രു​മ്പാ​മ്പ് തെ​രു​വു​നാ​യെ വി​ഴു​ങ്ങി
cancel
camera_alt

പെരുമ്പാമ്പ് തെരുവുനായെ പിടികൂടിയപ്പോൾ

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ പെ​രു​മ്പാ​മ്പ് തെ​രു​വു​നാ​യെ വി​ഴു​ങ്ങി. റിം​ഗ് റോ​ഡി​നോ​ട് ചേ​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്തെ ന​ഴ്സ​റി​യി​ലാ​ണ് പെ​രു​മ്പാ​മ്പ് ഇ​റ​ങ്ങി​യ​ത്. ഒ​പ്പ​മു​ള്ള നാ​യ്ക്ക​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​യെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. നാ​യു​മാ​യി പെ​രു​മ്പാ​മ്പ് സ​മീ​പ​ത്തെ ച​തു​പ്പി​ലേ​ക്ക് മ​റ​ഞ്ഞു. നാ​യ്ക്ക​ൾ കു​ര​ക്കു​ന്ന ശ​ബ്‌​ദം കേ​ട്ട് ആ​ളു​ക​ൾ വ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​ത് കാ​ണു​ന്ന​ത്. ഇ​വി​ടെ ച​തു​പ്പു​നി​ലം പെ​രു​മ്പാ​മ്പി​ന്‍റെ​യും മ​റ്റ് ഇ​ഴ​ജ​ന്തു​ക​ളു​ടെ​യും വി​ഹാ​ര​കേ​ന്ദ്ര​മാ​ണ്. ഈ ​ഭാ​ഗ​ത്ത് തെ​രു​വു​നാ​യ്ക്ക​ളും ധാ​രാ​ള​മു​ണ്ട്. അ​റ​വു​ശാ​ല​യോ​ട് ചേ​ർ​ന്നാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ത​മ്പ​ടി​ച്ചി​ട്ടു​ള്ള​ത്. പു​തി​യ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തും മു​മ്പ് പ​ല ത​വ​ണ പെ​രു​മ്പാ​മ്പി​നെ ക​ണ്ടി​ട്ടു​ണ്ട്. ഇ​വി​ടു​ത്തെ തോ​ട് മു​ഴു​വ​ൻ മാ​ലി​ന്യം നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. റിം​ഗ് റോ​ഡി​നോ​ട് ചേ​ർ​ന്ന ഈ ​പ​രി​സ​ര​ങ്ങ​ൾ മു​ഴു​വ​ൻ വൃ​ത്തി​ഹീ​ന​മാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthittastreet dogPython
News Summary - A cobra swallowed a street dog
Next Story