അയിരൂരിൽ ചരക്കുലോറിക്ക് തീപിടിച്ചു
text_fieldsഅയിരൂരിൽ ജില്ല ആയുർവേദ ആശുപത്രിക്കുസമീപം തീപിടിച്ച ചരക്കുലോറി
റാന്നി: അയിരൂരിൽ ജില്ല ആയുർവേദ ആശുപത്രിക്ക് സമീപം ഹരിയാനയിൽനിന്ന് ഫർണിച്ചറുമായി വന്ന ചരക്ക് ലോറിക്ക് തീപിടിച്ചു. ആർക്കും പരിക്കില്ല. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരും സുരക്ഷിതരാണ്. ഭാഗികമായി ഫർണിച്ചറും ലോറിയുടെ മുൻഭാഗവും കത്തിനശിച്ചു.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഹരിയാന രജിസ്ട്രേഷൻ വാഹനമാണ്. റോഡിന്കുറുകേപോയ ഇലക്ട്രിക് വയറിൽ മുട്ടി ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് അപകടകാരണം. വിവരമറിഞ്ഞ ഉടൻതന്നെ റാന്നിയിൽനിന്നുള്ള രണ്ട് അഗ്നിരക്ഷസേന യൂനിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവായി.
പ്രമോദ് നാരായണൻ എം.എൽ.എ, ജനപ്രതിനിധികൾ, നാട്ടുകാർ, പൊലീസ് ,മോട്ടോർ വാഹനവകുപ്പ്, റവന്യൂ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ ദുരന്തനിവാരണ പ്രവൃത്തികൾക്ക് നേതൃത്വം നൽകി. റാന്നി ജോയന്റ് ആർ.ടി.ഒ , എം.വി.ഐ, എ.എം.വി.ഐ എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

