Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right972 പേര്‍ക്ക് കോവിഡ്;...

972 പേര്‍ക്ക് കോവിഡ്; 12 മരണം 2533 പേര്‍ രോഗമുക്തരായി

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്ച 972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2533 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച 12പേർ മരിച്ചു. രോഗബാധിതരുടെ എണ്ണം കുറഞ്ഞതായി ആരോഗ്യ വകുപ്പ്​ അവകാശപ്പെടുമ്പോൾ കോവിഡ്​ പരിശോധന നടത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധനക്ക്​ തയാറാകാതെ വീടുകളിൽ തന്നെ കഴിയുന്നു. രോഗബാധിതർ പൊതു ഇടങ്ങളിൽ ഇറങ്ങി നടക്കുന്നതും സാധാരണമാണ്​. ഇക്കാര്യങ്ങളിലൊന്നും ആരോഗ്യവകുപ്പിന്‍റെ യാതൊരുവിധ ഇടപെടലുകളും ഇല്ല. രോഗസ്ഥിരീകരണ നിരക്ക്​ പുറത്തു വിടുന്നതും നിർത്തിയിരിക്കുകയാണ്​. അടൂര്‍ 32, പന്തളം 13, പത്തനംതിട്ട 81, തിരുവല്ല 51, ആനിക്കാട് 10, ആറന്മുള 38, അരുവാപുലം 16, അയിരൂര്‍ 33, ചെന്നീര്‍ക്കര 12, ചെറുകോല്‍ 9, ചിറ്റാര്‍ 9, ഏറത്ത് 13, ഇലന്തൂര്‍ 17, ഏനാദിമംഗലം 20, ഇരവിപേരൂര്‍ 7, ഏഴംകുളം 17, എഴുമറ്റൂര്‍ 19, കടമ്പനാട് 16, കടപ്ര 16, കലഞ്ഞൂര്‍ 41, കല്ലൂപ്പാറ 11, കവിയൂര്‍ 11, കൊടുമണ്‍ 19, കോയിപ്രം 22, കോന്നി 57, കൊറ്റനാട് 10, കോട്ടാങ്ങല്‍ 13, കോഴഞ്ചേരി 16, കുളനട 14, കുന്നന്താനം 28, കുറ്റൂര്‍ 10, മലയാലപ്പുഴ 5, മല്ലപ്പള്ളി 22, മല്ലപ്പുഴശ്ശേരി 7, മെഴുവേലി 11, മൈലപ്ര 9, നാറാണംമൂഴി 9, നാരങ്ങാനം 6, നെടുമ്പ്രം 3, നിരണം 11, ഓമല്ലൂര്‍ 14, പള്ളിക്കല്‍ 13, പന്തളം-തെക്കേക്കര 3, പെരിങ്ങര 7, പ്രമാടം 20, പുറമറ്റം 7, റാന്നി 16, റാന്നി-പഴവങ്ങാടി 15, റാന്നി-അങ്ങാടി 6, റാന്നി-പെരുനാട് 6, സീതത്തോട് 29, തണ്ണിത്തോട് 7, തോട്ടപ്പുഴശ്ശേരി 16, തുമ്പമണ്‍ 3, വടശ്ശേരിക്കര 15, വള്ളിക്കോട് 13, വെച്ചൂച്ചിറ 18 എന്നിങ്ങനെയാണ്​ രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്. സൊസൈറ്റി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പത്തനംതിട്ട: 1955 ലെ തിരു-കൊച്ചി സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയലിങിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പില്‍ വരുത്തി. ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം 500 രൂപ മാത്രം പിഴ അടച്ച് സംഘങ്ങള്‍ക്ക് മുടക്കം വന്ന വര്‍ഷങ്ങളിലെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാം. പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല രജിസ്ട്രാര്‍(ജനറല്‍)ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍: 04682223105. മസ്റ്ററിങ് ചെയ്യണം മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽനിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ ഇതുവരെയും മസ്റ്റർ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക് ഈ മാസം 20 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിങ് ചെയ്യാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story