Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right878 പേര്‍ക്ക് കോവിഡ്;...

878 പേര്‍ക്ക് കോവിഡ്; 1624 പേര്‍ രോഗമുക്​തരായി

text_fields
bookmark_border
13 മരണം; ആകെ 13,759 രോഗികൾ ​ പത്തനംതിട്ട: ജില്ലയില്‍ വെള്ളിയാഴ്​ച 878 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1624 പേര്‍ രോഗമുക്തരായപ്പോൾ രോഗം ബാധിച്ച 13 പേർ മരിച്ചു. 83 വയസ്സുള്ള ആറന്മുള സ്വദേശി, 65 വയസ്സുള്ള തണ്ണിത്തോട് സ്വദേശി, 48 വയസ്സുള്ള വടശേരിക്കര സ്വദേശി, 51 വയസ്സുള്ള കോട്ടാങ്ങല്‍ സ്വദേശി, 80 വയസ്സുള്ള കോയിപ്രം സ്വദേശി, 53 വയസുളള ഇരവിപേരൂര്‍ സ്വദേശി, 73 വയസ്സുള്ള തിരുവല്ല സ്വദേശി, 59 വയസ്സുള്ള തിരുവല്ല സ്വദേശി, 87 വയസ്സുള്ള പത്തനംതിട്ട സ്വദേശി, 53 വയസ്സുള്ള കുളനട സ്വദേശി, 54 വയസ്സുള്ള വെച്ചൂച്ചിറ സ്വദേശി, 80 വയസ്സുള്ള കൂടല്‍ സ്വദേശി, 72 വയസ്സുള്ള പ്രമാടം സ്വദേശി എന്നിവരാണ്​ മരിച്ചത്​. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നു വന്നതും, 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും, 863 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. തിരുവല്ല 49, പത്തനംതിട്ട 44, പന്തളം 37, അടൂര്‍ 18 എന്നിങ്ങനെയാണ്​ നഗരസഭ പ്രദേശങ്ങളിൽ രോഗികൾ. ഇരവിപേരൂര്‍ 49, കലഞ്ഞൂര്‍ 36, പന്തളം-തെക്കേക്കര 32, കോയിപ്രം 28, ചെന്നീര്‍ക്കര 27, കുളനട 26, റാന്നി-പെരുനാട് 23, കടപ്ര, വെച്ചൂച്ചിറ 22, ഏനാദിമംഗലം 21, പ്രമാടം 19, ആനിക്കാട്, ഏറത്ത്, ആറന്മുള, കല്ലൂപ്പാറ 18, മലയാലപ്പുഴ 17, മല്ലപ്പള്ളി 16, കുന്നന്താനം, വടശേരിക്കര 15, മെഴുവേലി, റാന്നി-പഴവങ്ങാടി 14, ചെറുകോല്‍, പുറമറ്റം 13, മല്ലപ്പുഴശേരി, പള്ളിക്കല്‍, പെരിങ്ങര 12, ഏഴംകുളം, കോന്നി, വള്ളിക്കോട്, നാറാണംമൂഴി 11, തോട്ടപ്പുഴശേരി, അയിരൂര്‍ 10 എന്നിങ്ങനെ ഗ്രാമപഞ്ചായത്തുളകിൽ നിന്നും രോഗ ബാധ റിപ്പോർട്ട്​ ചെയ്​തു. 13759 പേരാണ്​ നിലവിൽ രോഗികളായുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story