നിർമാണം ഇഴയുന്നു; എട്ടു വർഷമായിട്ടും പൂർത്തിയാവാതെ ഇളങ്ങമംഗലം ഗവ. എൽ.പി സ്കൂൾ കെട്ടിടം
text_fieldsനിർമാണം ഇഴഞ്ഞുനീങ്ങുന്ന ഏനാത്ത് ഇളങ്ങമംഗലം ഗവ. എൽ.പി സ്കൂൾ കെട്ടിടം
അടൂർ: നിർമാണം തുടങ്ങി എട്ടു വർഷമായിട്ടും എൽ.പി സ്കൂൾ കെട്ടിടം പൂർത്തിയായില്ല. ഏനാത്ത് ഇളങ്ങമംഗലം ഗവ. എൽ.പി സ്കൂൾ കെട്ടിടംപണിയാണ് ഇഴഞ്ഞുനീങ്ങുന്നത്. 2018ലാണ് നിർമാണം ആരംഭിച്ചത്. കൊറോണക്കാലത്തും, പിന്നീട് പല കാരണങ്ങൾകൊണ്ടും നിർമാണം മുടങ്ങിയിരുന്നു. ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസവും നിർമാണത്തെ ബാധിച്ചതായി ബന്ധപ്പെട്ടവരിൽനിന്നും വിവരം ലഭിച്ചിട്ടുണ്ട്.
കിഫ്‌ബി ഫണ്ടിൽനിന്ന് 92.20 ലക്ഷവും, എം.എൽ.എ ഫണ്ടിൽനിന്നുള്ള 25 ലക്ഷവും ചേർത്തുള്ള തുകയിലാണ് കെട്ടിടം പണിയുന്നത്. നാല് ക്ലാസ് മുറികൾ, ഓഫിസ്, ശൗചാലയം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടുംകൂടിയ കെട്ടിടമാണ് പണിയുന്നത്. എന്നാൽ, ഇതുവരെയും പണി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
നിലവിൽ പഴയ കെട്ടിടത്തിലെ പരിമിതമായ സാഹചര്യങ്ങളിലാണ് സ്കൂളിന്റെ പ്രവർത്തനം. നിർമാണം വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പി.ടി.എ കലക്ടർക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും ഒരുവിധ നടപടിയും ഉണ്ടാകുന്നില്ല എന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

