Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right665 പേര്‍ക്കുകൂടി...

665 പേര്‍ക്കുകൂടി കോവിഡ്; മൂന്ന്​ മരണം

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ ചൊവ്വാഴ്​ച 665 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 199പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച മൂന്നുപേർ മരിച്ചു. 70 വയസ്സുള്ള കുറ്റപ്പുഴ സ്വദേശി, 47 വയസ്സുള്ള നിരണം സ്വദേശിനി 70 വയസ്സുള്ള പള്ളിക്കല്‍ സ്വദേശി എന്നിവരാണ്​ മരിച്ചത്​. പള്ളിക്കൽ സ്വദേശി പള്ളിക്കല്‍ വൃദ്ധസദനത്തിലും മറ്റുള്ളവർ സ്വവസതിയിലുമാണ്​ മരിച്ചത്​. മൂന്ന്​ മരണങ്ങളും രോഗങ്ങള്‍ മൂലമുള്ള സങ്കീര്‍ണതകള്‍ മൂലമാണെന്ന്​ ആരോഗ്യവകുപ്പ്​ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 13പേര്‍ വിദേശത്തുനിന്ന് വന്നവരും, 12പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരും, 640പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 36പേരുണ്ട്. അടൂര്‍ (കണ്ണംകോട്, അടൂര്‍, ആനന്ദപ്പള്ളി, പറക്കോട്, പന്നിവിഴ)-40, തിരുവല്ല(തോട്ടഭാഗം, വെണ്‍പാല, മഞ്ഞാടി, മതില്‍ഭാഗം, മുത്തൂര്‍, കാവുംഭാഗം, ചുമത്ര, കുറ്റപ്പുഴ, തിരുമൂലപുരം)-26, പത്തനംതിട്ട (മുണ്ടുകോട്ടയ്ക്കല്‍, കൊടുന്തറ, വടക്കുപുറം, പത്തനംതിട്ട)-25, പന്തളം(മങ്ങാരം, തൊന്നല്ലൂര്‍, പൂഴിക്കാട്, മുടിയൂര്‍കോണം, കുരമ്പാല സൗത്ത്)-22 എന്നിങ്ങനെയാണ്​ നഗരസഭ പ്രദേശങ്ങളിൽ രോഗബാധിതർ. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിൽ 84പേർക്ക്​ രോഗം സ്ഥിരീകരിച്ചു, ഏറത്ത്-32, റാന്നി പഴവങ്ങാടി-24, കുന്നന്താനം- 21, വെച്ചൂച്ചിറ, ആറന്മുള-19, വടശ്ശേരിക്കര, കോയിപ്രം-18, ഏനാദിമംഗലം-16, വള്ളിക്കോട്, ഏഴംകുളം-15, കുളനട-14, തോട്ടപ്പുഴശ്ശേരി, മലയാലപ്പുഴ, പെരിങ്ങര, കോന്നി, കൊടുമണ്‍-13, മൈലപ്ര, കലഞ്ഞൂര്‍, ഇരവിപേരൂര്‍-11, പ്രമാടം-10, റാന്നി, പുറമറ്റം, പന്തളം-തെക്കേക്കര, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി, കല്ലൂപ്പാറ-9, തുമ്പമണ്‍-8 , മല്ലപ്പള്ളി- , കടപ്ര- 7,അയിരൂര്‍, അരുവാപുലം, തണ്ണിത്തോട്, റാന്നി പെരുനാട്, കൊറ്റനാട്-5 എന്നിങ്ങനെയാണ്​ മറ്റ്​ ഗ്രാമപഞ്ചായത്തുകളിലെ നില. ജില്ലയില്‍ ഇതുവരെ ആകെ 32531പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തരായവരുടെ എണ്ണം 26191 ആണ്. ജില്ലക്കാരായ 6135 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. 5878 പേര്‍ ജില്ലയിലും, 257 പേര്‍ ജില്ലക്ക്​ പുറത്തും ചികിത്സയിലാണ്. ആകെ 15364പേര്‍ നിരീക്ഷണത്തിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story