Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 5:35 AM IST Updated On
date_range 16 Feb 2021 5:35 AM IST589പേര്‍ കോവിഡ് മുക്തരായി
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയില്‍ തിങ്കളാഴ്ച 107പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 589പേര്‍ രോഗമുക്തരായി. ഇന്നെല രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ വിദേശത്തുനിന്ന് വന്നവരും ഒരാള്‍ ഇതര സംസ്ഥാനത്ത്നിന്ന് വന്നതും 103പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 10 പേരുണ്ട്. പത്തനംതിട്ട 9, അടൂര്‍ 6, പന്തളം 4, തിരുവല്ല 3 എന്നിങ്ങനെയാണ് നഗരസഭ പ്രദേശങ്ങളിൽ രോഗികൾ. ഏഴംകുളം, പള്ളിക്കല്‍, വടശ്ശേരിക്കര, അയിരൂര്‍ 6, കോന്നി, ഏറത്ത് 5, കലഞ്ഞൂര്‍, കടമ്പനാട് 4, ഇലന്തൂര്‍, കുന്നന്താനം, മൈലപ്ര, തോട്ടപ്പുഴശ്ശേരി, വെച്ചൂച്ചിറ, ആറന്മുള 3, എഴുമറ്റൂര്‍, കൊടുമണ്‍, കുളനട, നാരങ്ങാനം, പുറമറ്റം, റാന്നി, തുമ്പമണ്‍, ഇരവിപേരൂര്‍ 2, ഏനാദിമംഗലം, കടപ്ര, മലയാലപ്പുഴ, മല്ലപ്പള്ളി, പന്തളം-തെക്കേക്കര, പ്രമാടം, അരുവാപുലം 1 എന്നിങ്ങനെ ഗ്രാമപഞ്ചായത്തുകളിൽനിന്ന് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 51592 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരായവരുടെ എണ്ണം 45431 ആണ്. ജില്ലക്കാരായ 5856പേര്‍ നിലവിൽ രോഗികളായുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story