Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:31 AM IST Updated On
date_range 23 Nov 2021 5:31 AM IST551 പേര്‍ കോവിഡ് മുക്തരായി
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയില്‍ തിങ്കളാഴ്ച 110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 551 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച് ചികിത്സയിലിരിക്കെ തോട്ടപ്പുഴശ്ശേരി സ്വദേശി (74) കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ മരണമടഞ്ഞു. p2 lead അച്ചൻകോവിലാറിൻെറ തീരങ്ങൾ സംരക്ഷിക്കാൻ നടപടി വേണം-നഗരസഭ കൗൺസിൽ തീരം വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞുകൊണ്ടിരിക്കുന്നു പത്തനംതിട്ട: വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞുപോയ നഗരസഭ പ്രദേശത്തെ അച്ചൻകോവിലാറിൻെറ തീരങ്ങൾ കെട്ടി സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുൻ നഗരസഭ ചെയർമാൻ അഡ്വ.എ സുരേഷ് കുമാർ അവതരിപ്പിച്ച പ്രമേയം കൗൺസിൽ ഐകകണ്േഠ്യന പാസാക്കുകയായിരുന്നു. കഴിഞ്ഞ കുറെക്കാലമായി നഗരസഭ പ്രദേശത്തുള്ള അച്ചൻകോവിലാറിൻെറ തീരങ്ങളായ വലഞ്ചുഴി ,കല്ലറക്കടവ്,കുമ്പഴ,തുണ്ടുമൺകര,അഴൂർ കൊടുന്തറ പ്രദേശങ്ങളിലെ ആറ്റു തീരം വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞ് നദിയിൽ പോയി കൊണ്ടിരിക്കുകയാണ്. ഈ നില തുടർന്നാൽ വൈകാതെ ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം സ്ഥലങ്ങളും വെള്ളത്തിനടിയിലാവും. നിരവധി വീടുകൾ ഉൾപ്പെടെയുള്ളവ നദി കവരുമെന്നും അടിയന്തരമായി റിവർ മാനേജ്മൻെറ് ഫണ്ടോ മേജർ ഇറിഗേഷൻ ഫണ്ടോ ഉപയോഗിച്ച് നദീതീരം കെട്ടുവാൻ നടപടി സ്വീകരിക്കണമെന്നും സുരേഷ്കുമാർ പറഞ്ഞു.ഇത് ഗൗരവമുള്ള വിഷയമാെണന്നും അതിനാൽ പ്രമേയം ഐകകണ്േഠ്യന പാസാക്കുകയാെണന്നും സർക്കാറിലും റവന്യൂ വകുപ്പിലും ഇക്കാര്യം അറിയിച്ച് സാധ്യമായതെല്ലാം ചെയ്യാൻ നഗരസഭ കൗൺസിൽ ശ്രമിക്കുമെന്നും ചെയർമാൻ സക്കീർ ഹുസൈൻ പറഞ്ഞു. നഗരസഭ പ്രദേശത്തെ വെള്ളപ്പൊക്ക പ്രദേശങ്ങളെ ഉൾപെടുത്തി മാപ്പു തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ ഈടാക്കുന്ന തുക കൂടുതലാണെന്നും അത് കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും കെ.ജാസിംകുട്ടി ആവശ്യപ്പെട്ടു. കരാറുകാരനുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നും അതിനായി പ്രത്യേക കൗൺസിൽ യോഗം ചേരുമെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story