Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2021 5:36 AM IST Updated On
date_range 13 Feb 2021 5:36 AM IST542പേര്‍ക്ക് കോവിഡ്, 531പേര്‍ രോഗമുക്തരായി രോഗം ബാധിച്ച നാല് േപർ മരിച്ചു leed pege2
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയില്‍ വെള്ളിയാഴ്ച 542പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 531പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച നാലുേപർ മരിച്ചു. 72 വയസ്സുള്ള പ്രമാടം സ്വദേശി, 67 വയസ്സുള്ള പ്രമാടം സ്വദേശിനി, 75 വയസ്സുള്ള കലഞ്ഞൂര്‍ സ്വദേശിനി , 82 വയസ്സുള്ള കോയിപ്രം സ്വദേശി എന്നിവരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 12പേര്‍ വിദേശത്തുനിന്ന് വന്നവരും ഒമ്പതുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരും 521പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26പേരുണ്ട്. പത്തനംതിട്ട 48, തിരുവല്ല, പന്തളം 23, അടൂര്‍ എട്ട് എന്നിങ്ങനെയാണ് നഗരപരിധികളിൽ രോഗബാധിതരുടെ എണ്ണം. കോന്നി 28, പ്രമാടം, ചെന്നീര്‍ക്കര 22, ഓമല്ലൂര്‍, കുന്നന്താനം 21, ഏനാദിമംഗലം 15, നാരങ്ങാനം , പള്ളിക്കല്‍, ഇലന്തൂര്‍ 14, കോഴഞ്ചേരി, മലയാലപ്പുഴ, അരുവാപുലം 13, വടശ്ശേരിക്കര, കോയിപ്രം 12, കൊടുമണ്‍, അയിരൂര്‍ 11, വള്ളിക്കോട്, ഇരവിപേരൂര്‍ 10, റാന്നി പഴവങ്ങാടി, ആനിക്കാട് 9, ഏഴംകുളം, എഴുമറ്റൂര്‍, കലഞ്ഞൂര്‍, കൊറ്റനാട്, മല്ലപ്പള്ളി, ഏറത്ത് എട്ട്, കടപ്ര, ആറന്മുള ഏഴ്, കോട്ടാങ്ങല്‍, മല്ലപ്പുഴശ്ശേരി, പന്തളം-തെക്കേക്കര, പെരിങ്ങര, കടമ്പനാട് ആറ്, തുമ്പമണ്‍, നാറാണമ്മൂഴി, കുറ്റൂര്‍ അഞ്ച്, കവിയൂര്‍, എഴുമറ്റൂർ, റാന്നി പെരുനാട്, തണ്ണിത്തോട്, കല്ലൂപ്പാറ നാല്, കുളനട, മെഴുവേലി, തോട്ടപ്പുഴശ്ശേരി, സീതത്തോട്, ചെറുകോല്‍ മൂന്ന് മൈലപ്ര, റാന്നി, ചിറ്റാര്‍ രണ്ട്, പുറമറ്റം, റാന്നി അങ്ങാടി, വെച്ചൂച്ചിറ, നെടുമ്പ്രം, നിരണം ഒന്ന് എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തുകളിൽ പുതിയ രോഗികൾ. ജില്ലയില്‍ ഇതുവരെ 50538 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരായവരുടെ എണ്ണം 44095 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story