Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:28 AM IST Updated On
date_range 8 Jan 2021 5:28 AM IST514 പേര്‍ക്ക് കോവിഡ്, 725 പേര്‍ മുക്തരായി
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്ച 514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 725 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച ഒരാൾ മരിച്ചു. 75 വയസ്സുള്ള ഏഴംകുളം സ്വദേശിയാണ് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ മരിച്ചത്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ വിദേശത്തുനിന്ന് വന്നവരും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരും 495 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 25 പേരുണ്ട്. തിരുവല്ല (മതില്‍ഭാഗം, മഞ്ഞാടി, മുത്തൂര്‍, ചുമത്ര, തുകലശേരി, വെണ്‍പാല, കുറ്റപ്പുഴ, തിരുമൂലപുരം, പാലിയേക്കര) 38, പന്തളം (തോന്നല്ലൂര്‍, ചേരിക്കല്‍, പൂഴിക്കാട്, മുടിയൂര്‍കോണം, കുരമ്പാല) 37, അടൂര്‍ (പന്നിവിഴ, കണ്ണംകോട്, പറക്കോട്, കരുവാറ്റ) 18, പത്തനംതിട്ട (പത്തനംതിട്ട, കുമ്പഴ) എട്ട് എന്നിങ്ങനെയാണ് നഗരസഭ പ്രദേശങ്ങളിൽ രോഗബാധിതർ. കോന്നി -25, കുളനട -24, തോട്ടപ്പുഴശേരി, കോയിപ്രം, കൊടുമണ്‍ -22, റാന്നി -17, കടപ്ര, ഇരവിപേരൂര്‍ -16, തണ്ണിത്തോട്, കുറ്റൂര്‍, കലഞ്ഞൂര്‍ -15, നിരണം, കോഴഞ്ചേരി -14, മല്ലപ്പള്ളി -13, ഏറത്ത് -12, പ്രമാടം, മല്ലപ്പുഴശ്ശേരി -11, പളളിക്കല്‍, ഇലന്തൂര്‍ -7, സീതത്തോട്, മലയാലപ്പുഴ, കുന്നന്താനം, കൊറ്റനാട്, കല്ലൂപ്പാറ, ചിറ്റാര്‍, അയിരൂര്‍ -6, കടമ്പനാട്, എഴുമറ്റൂര്‍-5 എന്നിങ്ങനെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽനിന്ന് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 33, 708 ആണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 27,461 ആണ്. ജില്ലക്കാരായ 6038 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5771 പേര്‍ ജില്ലയിലും 267 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. 17,376 പേര്‍ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story