Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2021 5:33 AM IST Updated On
date_range 14 Feb 2021 5:33 AM IST480 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം
text_fieldsbookmark_border
257 പേര്‍ രോഗമുക്തരായി പത്തനംതിട്ട: ജില്ലയില്‍ ശനിയാഴ്ച 480 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 257 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച മൂന്നുപേർ മരിച്ചു. 68 വയസ്സുള്ള കുളനട സ്വദേശി, 82 വയസ്സുള്ള മെഴുവേലി സ്വദേശി 34 വയസ്സുള്ള നിരണം സ്വദേശി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്തുനിന്ന് വന്നവരും ഏഴുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരും 468 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്. പത്തനംതിട്ട നഗരസഭയിൽ ശനിയാഴ്ചയും രോഗബാധിതർ കൂടുതലാണ്. 34 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്്. മൈലാടുംപാറ, കുമ്പഴ, അഴൂര്‍, വലഞ്ചുഴി, പേട്ട, ചുരുളിക്കോട്, പത്തനംതിട്ട, താഴെവെട്ടിപ്രം, മുണ്ടുകോട്ടക്കല്‍ എന്നിവിടങ്ങളിൽനിന്നാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പന്തളത്ത് 16 ഉം അടൂരിൽ 14 ഉം തിരുവല്ലയിൽ ആറും രോഗബാധിതരാണ് ഉള്ളത്. മല്ലപ്പള്ളി, ഏനാദിമംഗലം 21, കോന്നി, ഇരവിപേരൂര്‍ 17, വടശ്ശേരിക്കര, ചെന്നീര്‍ക്കര 16, കോയിപ്രം, ഏറത്ത് 14, ഓമല്ലൂര്‍, റാന്നി അങ്ങാടി 13, പ്രമാടം, പള്ളിക്കല്‍ 12, കുളനട, അയിരൂര്‍ 11, കടമ്പനാട്, നാറാണംമൂഴി, വള്ളിക്കോട്, ഏഴംകുളം 10, പന്തളം-തെക്കേക്കര, റാന്നി പഴവങ്ങാടി, നാരങ്ങാനം ഒമ്പത്, റാന്നി, അരുവാപ്പുലം എട്ട്, ഇലന്തൂര്‍, കൊടുമണ്‍, തണ്ണിത്തോട്, ആറന്മുള ഏഴ്, മൈലപ്ര, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂര്‍ ആറ്, കുന്നന്താനം, പെരിങ്ങര, പുറമറ്റം, കലഞ്ഞൂര്‍ അഞ്ച്,റാന്നി പെരുനാട്, കുറ്റൂര്‍, കോഴഞ്ചേരി നാല്, ചിറ്റാര്‍, കോട്ടാങ്ങല്‍, മല്ലപ്പുഴശ്ശേരി, ആനിക്കാട് മൂന്ന്, മലയാലപ്പുഴ, കടപ്ര, സീതത്തോട്, മെഴുവേലി, തുമ്പമണ്‍, കടമ്പനാട് രണ്ട്, കൊറ്റനാട്, കല്ലൂപ്പാറ, നെടുമ്പ്രം, നിരണം, ചെറുകോല്‍ ഒന്ന് എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തുകളിൽ രോഗബാധിതർ. ജില്ലയില്‍ ഇതുവരെ 51,018 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരായവരുടെ എണ്ണം 44,352 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story