Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right447 പേര്‍ക്ക് കോവിഡ്;...

447 പേര്‍ക്ക് കോവിഡ്; 11 പേർ മരിച്ചു

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്ച 447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1312 പേര്‍ രോഗമുക്തരായി. 11 പേർ മരിച്ചു. അടൂര്‍ 16, പത്തനംതിട്ട 27, തിരുവല്ല 43, ആറന്മുള 11, അയിരൂര്‍ 14, എഴുമറ്റൂര്‍ 10, കടപ്ര 10, കലഞ്ഞൂര്‍ 14, കോയിപ്രം 18, കോന്നി 17, കോഴഞ്ചേരി 12, മലയാലപ്പുഴ 11, മല്ലപ്പള്ളി 18, പള്ളിക്കല്‍ 12, റാന്നി-പഴവങ്ങാടി 11, തോട്ടപ്പുഴശ്ശേരി 10, വെച്ചൂച്ചിറ 10 എന്നിങ്ങനെയാണ്​ രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്. 3127 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം പത്തനംതിട്ട: മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം ഫെബ്രുവരി 19 മുതല്‍ മാർച്ച്​ ഒന്നുവരെ നടക്കും. 11 ദിവസം നീളുന്ന മഹോത്സവത്തില്‍ ക്ഷേത്രകലകളും ഉള്‍പ്പെടുത്തിയുള്ള കലാപരിപാടികൾ നടക്കും. മഹോത്സവത്തില്‍ ഒന്നാം ദിവസം മുതല്‍ പത്താം ദിവസംവരെ ക്ഷേത്രത്തില്‍ നടക്കുന്ന സഹസ്രകലശവും 11ാം ദിവസത്തെ അഷ്ടദ്രവ്യ കലശം, കളഭാഭിഷേകം ഇവയും ശിവരാത്രി ദിവസം രാത്രി 12ന്​ നടക്കുന്ന ശിവരാത്രി പൂജ, ശേഷം നൃത്തം, ആറാം ദിവസം മുതല്‍ 11ാം ദിവസം വരെ നടക്കുന്ന സേവ ഇവയാണ് പ്രധാന പരിപാടികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story