Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right44 മേഖലകളിൽ...

44 മേഖലകളിൽ ഉരുൾപ്പൊട്ടൽ - മണ്ണിടിച്ചിൽ ഭീഷണി

text_fields
bookmark_border
അടിയന്തര ഘട്ടത്തില്‍ 44 മേഖലകളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും പത്തനംതിട്ട: ശക്തമായ മഴയും മണ്ണിടിച്ചിലും മറ്റ് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള ജില്ലയിലെ 44 പ്രദേശങ്ങളില്‍നിന്ന്​ ആവശ്യമെങ്കില്‍ ജനങ്ങളെ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി ജില്ല ഭരണകൂടം. ഉരുൾപൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ്​. ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സമിതിയും ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ജില്ലയില്‍ ശക്തമായ മഴക്ക്​ സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​ൻെറ മുന്നറിയിപ്പ് കണക്കിലെടുത്താണ് പ്രശ്‌നസാധ്യതയുള്ള സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ ജില്ല പൊലീസ് മേധാവി, റാന്നി- കോന്നി ഡി.എഫ്.ഒ, അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷനല്‍ ഓഫിസര്‍, ജില്ല അഗ്​നിരക്ഷാവിഭാഗം ഓഫിസര്‍, ജില്ല ജിയോളജിസ്​റ്റ്​, ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍, റീജനല്‍ ട്രാന്‍സ്‌പോർട്ട്​ ഓഫിസര്‍, ജില്ല മൃഗസംരക്ഷണ ഓഫിസര്‍, തഹസില്‍ദാര്‍മാര്‍, തദ്ദേശ സ്​ഥാപനങ്ങൾ എന്നിവരെ ചുമതലപ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു. ഒഴിപ്പിക്കല്‍ പൂര്‍ത്തീകരിക്കുന്നതിന് വ്യാപകമായ പ്രചാരണം നല്‍കുകയും മൈക്ക് അനൗണ്‍സ്‌മൻെറ്​ നടത്തുകയും ചെയ്യുന്നതിനും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. -------- boxxxxxxxxxxx ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍: സീതത്തോട് വില്ലേജ്: മൂന്നുകല്ല്, 86 ബ്ലോക്ക്, തേക്കുംമൂട്, കൊച്ചുകോയിക്കല്‍, 22 ബ്ലോക്ക്, ഫോര്‍ത്ത് ബ്ലോക്ക്, മുണ്ടന്‍പാറ ഒന്ന്, മുണ്ടന്‍പാറ ഒന്ന് രണ്ടാംഭാഗം, മുണ്ടന്‍പാറ രണ്ട്, മുണ്ടന്‍പാറ മൂന്ന്, മുണ്ടന്‍പാറ രണ്ട് രണ്ടാം ഭാഗം, മുണ്ടന്‍പാറ നാല്, മുണ്ടന്‍പാറ അഞ്ച്, മുട്ടക്കുഴി. അരുവാപുലം വില്ലേജിലെ മുട്ടക്കുഴി. ചിറ്റാര്‍ വില്ലേജ്: വലിയകുളങ്ങര വാലി ഒന്ന്, വലിയകുളങ്ങര വാലി രണ്ട്, വലിയകുളങ്ങര വാലി മൂന്ന്, മീന്‍കുഴിതടം, മീന്‍കുഴിതടം രണ്ടാംഭാഗം, ട്രാന്‍സ്‌ഫോര്‍മര്‍പടി. തണ്ണിത്തോട് വില്ലേജ്: മേലേപൂച്ചക്കുളം, മേലേപൂച്ചക്കുളം രണ്ടാംഭാഗം, മേലേപൂച്ചക്കുളം മൂന്നാം ഭാഗം. പെരുന്നാട് വില്ലേജ്: ബിമരം കോളനി ഒന്ന്, ബിമരം കോളനി രണ്ട്, ബിമരം കോളനി മൂന്ന്, ഹാരിസന്‍ പ്ലാ​േൻറഷന്‍, അട്ടത്തോട്. കൊല്ലമുള വില്ലേജ്: കൊല്ലമുള ഒന്ന്, കൊല്ലമുള രണ്ട്, കൊല്ലമുള മൂന്ന്, അയ്യന്‍മല. നാരങ്ങാനം വില്ലേജിൽ പുന്നശേരി കോളനി. പത്തനംതിട്ട വില്ലേജിൽ കളീയിക്കപ്പടി. ഏറത്ത് വില്ലേജ്​: കന്നിമല, പുലിമല, കിളിവയല്‍. ഏനാദിമംഗലം വില്ലേജ് -അഞ്ചുമല (ആയിരംതോന്നിമല), കുറുമ്പുകര (ക്വാറി ഒന്ന്), കുറുമ്പുകര ക്വാറി രണ്ട്, തേപ്പുപാറ. കുരംപാല വില്ലേജിൽ അതിരമല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story