Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right429 പേര്‍ക്ക് കോവിഡ്;...

429 പേര്‍ക്ക് കോവിഡ്; 315 പേര്‍ രോഗമുക്തരായി

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്​ച 429 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 315 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച അഞ്ചുപേർ മരിച്ചു. 58 വയസ്സുള്ള പ്രമാടം സ്വദേശി, 58 വയസ്സുള്ള കലഞ്ഞൂര്‍ സ്വദേശി, 60 വയസ്സുള്ള അയിരൂര്‍ സ്വദേശി, 81 വയസ്സുള്ള പ്രമാടം സ്വദേശി, 92 വയസ്സുള്ള റാന്നി-പഴവങ്ങാടി സ്വദേശി എന്നിവരാണ്​ മരിച്ചത്​. പത്തനംതിട്ട 36, തിരുവല്ല 24, പന്തളം 14, അടൂര്‍ 8 എന്നിങ്ങനെയാണ്​ നഗരസഭ പരിധികളിൽ രോഗികൾ. കുന്നന്താനം 30, ആറന്മുള 24, ആനിക്കാട് 18, സീതത്തോട് 17, ഏഴംകുളം 16, റാന്നി-പെരുനാട് 15, കടമ്പനാട് 12, ചെറുകോല്‍ 11, ഏനാദിമംഗലം, നാറാണംമൂഴി, ഓമല്ലൂര്‍, പള്ളിക്കല്‍ 10, പുറമറ്റം 9, അരുവാപുലം, കോട്ടാങ്ങല്‍ 8 എന്നിങ്ങനെ ഗ്രാമപഞ്ചായത്തുകളിൽനിന്ന്​ ​േരാഗം റിപ്പോർട്ട്​ ചെയ്​തു. ജില്ലക്കാരായ 5748 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. ഇതില്‍ 5412 പേര്‍ ജില്ലയിലും 336 പേര്‍ ജില്ലക്ക്​ പുറത്തും ചികിത്സയിലാണ്. 15,418 പേര്‍ നിരീക്ഷണത്തിലാണ്​. സ്‌കോള്‍ കേരള ഓണ്‍ലൈന്‍ ഓറിയ​േൻറഷന്‍ ക്ലാസ് പത്തനംതിട്ട: സ്‌കോള്‍ കേരള മുഖേന ഹയർ സെക്കന്‍ഡറി കോഴ്‌സിന് 2020-22 ബാച്ചില്‍ പ്രൈവറ്റായി രജിസ്​റ്റര്‍ ചെയ്ത ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ നിരന്തര മൂല്യനിര്‍ണയത്തി​ൻെറ ഭാഗമായുള്ള ഓറിയ​േൻറഷന്‍ ക്ലാസുകള്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ മാസം 13, 20 തീയതികളില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുമെന്ന് വൈസ് ചെയര്‍മാന്‍ അറിയിച്ചു. സ്‌കൂളുകളുടെ സൗകര്യാർഥം ആവശ്യമെങ്കില്‍ തീയതികളില്‍ മാറ്റംവരുത്താം. വിശദാംശങ്ങള്‍ക്ക് സ്‌കോള്‍-കേരള വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ജില്ല ഓഫിസര്‍ ഇന്‍ ചാര്‍ജുമാരുടെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story