Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right421 പേര്‍ക്ക് കോവിഡ്;...

421 പേര്‍ക്ക് കോവിഡ്; ആറുമരണം

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ 421 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 420 പേര്‍ രോഗമുക്തരായി. ആറുപേർ മരിച്ചു. ജില്ലയില്‍ ഇതുവരെ 1,92,179 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,84,632 പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്. തിരുവല്ല സ്വദേശി (75), ആറന്മുള സ്വദേശി (103), പന്തളം സ്വദേശി (89), കൊടുമണ്‍ സ്വദേശി (86), ചെറുകോല്‍ സ്വദേശി (60), കുറ്റൂര്‍ സ്വദേശി (83) എന്നിവരാണ്​ മരിച്ചത്​. രോഗമുക്തരായവരുടെ എണ്ണം 1,86,337 ആയി. 4576 പേര്‍ രോഗികളായിട്ടുണ്ട്. 9608 പേര്‍ നിരീക്ഷണത്തിലാണ്. നവജാത ശിശുക്കള്‍ക്കായുള്ള ഉപകരണങ്ങള്‍ നല്‍കി പത്തനംതിട്ട: കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ്​ കോളജ് 2008 ബാച്ച്​ വിദ്യാർഥികളും അന്തര്‍ദേശീയ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് പത്തനംതിട്ട നഗരസഭക്ക്​ നല്‍കിയ ബൈപാസ് വൻെറിലേറ്റര്‍, നവജാത ശിശുക്കള്‍ക്കുള്ള 10 സാച്ചുറേഷന്‍ പ്രോബുകള്‍, മുതിര്‍ന്ന കുട്ടികള്‍ക്കുള്ള മൂന്ന് സാച്ചുറേഷന്‍ പ്രോബുകള്‍ എന്നിവ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനയ്ക്കലിന് കൈമാറി. ഹെല്‍ത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ റെജി അലക്‌സ്, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, പി.കെ ജേക്കബ്, റെനീസ് മുഹമ്മദ്, സുമേഷ് ഐശ്വര്യ, പി.കെ. വിജയ് പ്രകാശ്, ഡെപ്യൂട്ടി സൂപ്രണ്ട് സി.ആര്‍. ജയശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story