Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:36 AM IST Updated On
date_range 6 Nov 2021 5:36 AM IST415 പേര്‍ക്ക് കോവിഡ് : 610പേര്‍ രോഗമുക്തരായി
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയില്‍ വെള്ളിയാഴ്ച 415പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 610പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച രണ്ടുപേർ മരിച്ചു. മെഴുവേലി സ്വദേശി (43), പ്രമാടം സ്വദേശി (86) എന്നിവരാണ് മരിച്ചത്. അടൂര്‍ 6, പന്തളം 17, പത്തനംതിട്ട 12, തിരുവല്ല 18, ആനിക്കാട് 2, ആറന്മുള 10, അരുവാപുലം 9, അയിരൂര്‍ 16, ചെന്നീര്‍ക്കര 3, ചിറ്റാര്‍ 1, ഏറത്ത് 6, ഏനാദിമംഗലം 5, ഇരവിപേരൂര്‍ 14, ഏഴംകുളം 4, എഴുമറ്റൂര്‍ 11, കടമ്പനാട് 3, കലഞ്ഞൂര്‍ 11, കല്ലൂപ്പാറ 1, കവിയൂര്‍ 1, കൊടുമണ്‍ 17, കോയിപ്രം 8, കോന്നി 16, കൊറ്റനാട് 3, കോട്ടാങ്ങല്‍ 9, കോഴഞ്ചേരി 2, കുളനട 11, കുന്നന്താനം 16, കുറ്റൂര്‍ 3, മലയാലപ്പുഴ 3, മല്ലപ്പള്ളി 8, മല്ലപ്പുഴശ്ശേരി 1, മെഴുവേലി 2, നാറാണംമൂഴി 4, നാരങ്ങാനം 6, നെടുമ്പ്രം 1, ഓമല്ലൂര്‍ 4, പള്ളിക്കല്‍ 14, പന്തളം-തെക്കേക്കര 5, പെരിങ്ങര 2, പ്രമാടം 27, പുറമറ്റം 40, റാന്നി 12, റാന്നി-പഴവങ്ങാടി 10, റാന്നി-അങ്ങാടി 7, റാന്നി-പെരുനാട് 4, സീതത്തോട് 3, തണ്ണിത്തോട് 4, തോട്ടപ്പുഴശ്ശേരി 5, തുമ്പമണ്‍ 1, വടശ്ശേരിക്കര 11, വള്ളിക്കോട് 2, വെച്ചൂച്ചിറ 4 എന്നിങ്ങനെയാണ് തദ്ദേശസ്ഥാപനങ്ങൾ തിരിച്ച് രോഗബാധിതരുടെ കണക്ക്. ദേശത്തുടി സാഹിത്യോത്സവത്തിന് സംഘാടക സമിതി പത്തനംതിട്ട: ദേശത്തുടി സാംസ്കാരിക സമന്വയത്തിൻെറ ആഭിമഖ്യത്തിൽ 2022 ജനുവരി ആദ്യവാരം പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന ദേശത്തുടി സാഹിത്യോത്സവത്തിന് സംഘാടക സമിതി രൂപവത്കരിച്ചു. കഥാകൃത്ത് ചന്ദ്രബാബു പനങ്ങാട് ഉദ്ഘാടനം ചെയ്തു. തുളസീധരൻ ചാങ്ങമണ്ണിൽ , ജയരാജ് മറവൂർ, ശ്യാം എനാത്ത്, കെ.എസ്.ബിനു, ഹരിനാരായണൻ തുടങ്ങിയവർ സംസാരിച്ചു. 111 അംഗ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. വിനോദ് ഇളകൊള്ളൂർ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, നാടകക്കാരൻ മനോജ് സുനി, അനിൽ വള്ളിക്കോട്, ഖാൻ ഷാജഹാൻ, സി.എസ്. മണിലാൽ, രാജേഷ് ഓമല്ലൂർ, ശ്യാം അതിരുങ്കൽ, കെ. ഇന്ദുലേഖ, ബിനു കെ.സാം, സജയൻ ഓമല്ലൂർ, ഗോപകുമാരൻ തമ്പി , ബിനു കെ.എസ്, ഹരിനാരായണൻ , ബിനു ജി.തമ്പി , ശ്യാം ഏനാത്ത്, ജി. ശ്രീരഞ്ജു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കും. മൂന്ന് ദിവസത്തെ സാഹിത്യോത്സവത്തിൽ മാധ്യമ സെമിനാർ, കവിയരങ്ങ്, കഥാകൃത്തുക്കളുടെ സംഗമം, വനിത സെമിനാർ, ചലച്ചിത്ര സെമിനാർ , സംവാദങ്ങൾ, കലാസന്ധ്യകൾ എന്നിവ അരങ്ങേറും. ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി പുരസ്‌കാര സമർപ്പണവും നടക്കും. ചിത്രം PTL 11 DESATHUDY ദേശത്തുടി സാഹിത്യോത്സവ സംഘാടക സമിതി രൂപവത്കരണ യോഗം കഥാകൃത്ത് ചന്ദ്രബാബു പനങ്ങാട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story