Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 5:31 AM IST Updated On
date_range 17 Feb 2021 5:31 AM IST409 പരാതികള്‍ പരിഹരിച്ചു
text_fieldsbookmark_border
പത്തനംതിട്ട: സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിൻെറ ഭാഗമായി ജില്ലയില്‍ രണ്ടാംദിനം രണ്ടു താലൂക്കുകള്‍ക്കായി നടത്തിയ അദാലത്തില്‍ 2. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 18,01,000 രൂപ ധനസഹായം വിതരണം ചെയ്തെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കോന്നി താലൂക്കില്‍നിന്ന് 1392 പരാതികളും റാന്നി താലൂക്കില്‍നിന്ന് 1017 പരാതികളുമാണ് ലഭിച്ചത്. അദാലത് ദിനത്തില്‍ കോന്നിയില്‍നിന്ന് 458 പുതിയ പരാതികളും റാന്നിയില്‍നിന്ന് 248 പരാതികളും ലഭിച്ചു. റാന്നി താലൂക്കിലെ ആറ് പട്ടയങ്ങളും റാന്നി, കോന്നി താലൂക്കുകളിലായി 97 റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു. മന്ത്രി എ.കെ. ശശീന്ദ്രനും അദാലത്തിന് നേതൃത്വം നല്‍കി. മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത് വ്യാഴാഴ്ച തിരുവല്ല സൻെറ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ തിരുവല്ല താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചക്ക് ശേഷം മല്ലപ്പള്ളി താലൂക്കിലുള്ളവര്‍ക്കും പങ്കെടുക്കാമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story