Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right392 പേര്‍ക്ക് കോവിഡ്;...

392 പേര്‍ക്ക് കോവിഡ്; ഒമ്പത്​ മരണം

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ തിങ്കളാഴ്​ച 392പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 289പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച ഒമ്പത്​ പേർ മരിച്ചു. തിരുവല്ല സ്വദേശി (89), കോഴഞ്ചേരി സ്വദേശി (60), കലഞ്ഞൂര്‍ സ്വദേശി (72), എഴുമറ്റൂര്‍ സ്വദേശി (76), കോന്നി സ്വദേശി (75), റാന്നി-അങ്ങാടി സ്വദേശി (53), ഇരവിപേരൂര്‍ സ്വദേശി (83), അയിരൂര്‍ സ്വദേശി (88), പ്രമാടം സ്വദേശി (89) എന്നിവരാണ്​ മരിച്ചത്​. അടൂര്‍ 8, പന്തളം 7, പത്തനംതിട്ട 13, തിരുവല്ല 21, ആറന്മുള 7, അരുവാപുലം 11, അയിരൂര്‍ 38, ചെന്നീര്‍ക്കര 13, ചെറുകോല്‍ 1, ചിറ്റാര്‍ 1, ഏറത്ത് 13, ഇലന്തൂര്‍ 1, ഏനാദിമംഗലം 2, ഇരവിപേരൂര്‍ 8, ഏഴംകുളം 3, എഴുമറ്റൂര്‍ 4, കടമ്പനാട് 4, കടപ്ര 1, കലഞ്ഞൂര്‍ 6, കല്ലൂപ്പാറ 4, കവിയൂര്‍ 16, കൊടുമണ്‍ 4, കോയിപ്രം 8, കോന്നി 35, കോട്ടാങ്ങല്‍ 3, കോഴഞ്ചേരി 8, കുളനട 9, കുന്നന്താനം 6, കുറ്റൂര്‍ 4, മലയാലപ്പുഴ 2, മല്ലപ്പള്ളി 9, മെഴുവേലി 10, നാറാണംമൂഴി 5, നാരങ്ങാനം 1, നിരണം 1, ഓമല്ലൂര്‍ 2, പള്ളിക്കല്‍ 4, പെരിങ്ങര 3, പ്രമാടം 16, പുറമറ്റം 2, റാന്നി 2, റാന്നി-പഴവങ്ങാടി 10, റാന്നി-അങ്ങാടി 11, റാന്നി-പെരുനാട് 4, സീതത്തോട് 1, തണ്ണിത്തോട് 7, തോട്ടപ്പുഴശേരി 1, തുമ്പമണ്‍ 3, വടശ്ശേരിക്കര 5, വള്ളിക്കോട് 2, വെച്ചൂച്ചിറ 32 എന്നിങ്ങനെയാണ്​ വിവിധ തദ്ദേശസ്ഥാപന പരിധികളിൽ പുതിതായി രോഗം ബാധിച്ചവരുടെ എണ്ണം. പ്രീമെട്രിക് ഹോസ്​റ്റല്‍ പ്രവേശനം ആരംഭിച്ചു പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പന്തളം മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്​റ്റലിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 10 ശതമാനം സീറ്റുകളിലേക്ക് ജനറല്‍ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. താമസം, ഭക്ഷണം, യൂനിഫോം എന്നിവ സൗജന്യമാണ്. ട്യൂഷന്‍ സൗകര്യവും പോക്കറ്റ് മണിയും ലഭ്യമാണ്. ഹോസ്​റ്റല്‍ പ്രവേശനം ലഭിക്കുന്നതിനായി സമീപത്തെ സ്‌കൂളില്‍ പ്രവേശനം നേടണം. അപേക്ഷ പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ഒക്ടോബര്‍ 30വരെ സമര്‍പ്പിക്കാം. (നിലവിലെ ഒമ്പത് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്). ഫോണ്‍. 6238698806, 8547630045. വിവിധ ട്രേഡുകളില്‍ ഒഴിവ് പത്തനംതിട്ട: ഗവ. ഐ.ടി.ഐ (വനിത) മെഴുവേലിയില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം 2021 വര്‍ഷത്തിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റിലേക്കും പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റിലേക്കും പ്രവേശനത്തിനായി ഈമാസം 28 വൈകീട്ട്​ മൂന്നുവരെ നേരിട്ട് ഓഫിസില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് ഓഫിസുമായി നേരിട്ടോ, 0468 2259952, 9496790949, 9995686848 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story