ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ 38 കുടുംബങ്ങൾ
text_fieldsഇരവിപേരൂർ നന്നൂർ പഞ്ചായത്ത് കമ്യൂനിറ്റി ഹാളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ സന്ദർശിക്കുന്നു
പത്തനംതിട്ട: ജില്ലയിൽ വെള്ളിയാഴ്ച മഴ മാറി നിന്ന പ്രതീതി. നാല് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. തിരുമൂലപുരം സെന്റ് തോമസ് എച്ച് .എസ്, ഇരവിപേരൂർ നന്നൂർ പഞ്ചായത്ത് കമ്യൂനിറ്റി ഹാൾ, കൂറ്റൂർ ബാലികാ മഠം സ്കൂൾ, പെരിങ്ങര സെന്റ് ജോൺസ് സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
ക്യാമ്പുകളിൽ 38 കുടുംബങ്ങൾ കഴിയുന്നു. കുറ്റപ്പുഴ വില്ലേജിൽ പതിനെട്ടാം വാർഡിൽ നിന്നുള്ള 22 കുടുംബങ്ങളാണ് തിരുമൂലപുരം സെന്റ് തോമസ് സ്കൂളിൽ കഴിയുന്നത്.
ദുരിതാശ്വാസ ക്യാമ്പുകൾ ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയ തുടർന്ന് കക്കി, പമ്പ, മൂഴിയാർ, മണിയാർ അണക്കെട്ടുകളിലെ ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ജില്ലയിലെ നദികളിലും ജലനിരപ്പ്ഉയർന്നിട്ടുണ്ട്.

