Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:31 AM IST Updated On
date_range 26 Jan 2022 5:31 AM IST34 തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതിപ്രോജക്ടുകള്‍ക്ക് അംഗീകാരം
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിലെ 34 തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. നഗരസഭകളായ പത്തനംതിട്ട, അടൂര്‍, ബ്ലോക്ക് പഞ്ചായത്തുകളായ പറക്കോട്, പുളിക്കീഴ്, കോയിപ്രം, മല്ലപ്പള്ളി, പന്തളം, ഇലന്തൂര്‍, പഞ്ചായത്തുകളായ ആനിക്കാട്, കല്ലൂപ്പാറ, കവിയൂര്‍, കുറ്റൂര്‍, മല്ലപ്പുഴശ്ശേരി, മെഴുവേലി, ഓമല്ലൂര്‍, പെരിങ്ങര, പന്തളം തെക്കേക്കര, പ്രമാടം, ഏറത്ത്, കോഴഞ്ചേരി, റാന്നി അങ്ങാടി, റാന്നി പെരുനാട്, തുമ്പമണ്‍, വടശ്ശേരിക്കര, ഏനാദിമംഗലം, വെച്ചൂച്ചിറ, തോട്ടപ്പുഴശ്ശേരി, സീതത്തോട്, നാറാണംമൂഴി, മൈലപ്ര, കുളനട, ആറന്മുള, നിരണം, ചെറുകോല്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി പ്രോജക്ടുകളാണ് അംഗീകരിച്ചത്. വാര്‍ഷിക പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തീകരണത്തിലും ഫണ്ട് വിനിയോഗിക്കുന്നതിലും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ റവന്യൂ റിക്കവറി ബി. ജ്യോതി, ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. സ്പെഷല്‍ സ്‌കൂള്‍ പാക്കേജ് പത്തനംതിട്ട: ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക പാക്കേജ് 2021-22 വര്‍ഷം മുതല്‍ ഓണ്‍ലൈനായാണ് നടപ്പാക്കുന്നത്. സാമൂഹിക നീതി വകുപ്പില്‍ നിന്നോ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നോ രജിസ്ട്രേഷന്‍ ലഭ്യമായിട്ടുള്ള ജില്ലയിലെ സ്പെഷല്‍ സ്‌കൂള്‍ മേധാവികള്‍ http://www.ssportal.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന 2021-22 വര്‍ഷത്തെ പാക്കേജിനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാറാണി അറിയിച്ചു. അവസാന തീയതി ഈ മാസം 27.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story