Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:29 AM IST Updated On
date_range 17 Jun 2022 5:29 AM IST31ാം തവണയും നൂറു ശതമാനവുമായി മണക്കാല ഭാഗിക ശ്രവണ വിദ്യാലയം
text_fieldsbookmark_border
അടൂര്‍: 31ാം വര്‍ഷവും സ്‌പെഷല്‍ സ്കൂള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടി അടൂര്‍ മണക്കാല സി.എസ്.ഐ ഭാഗിക ശ്രവണ വിദ്യാലയം. ഇത്തവണ 12 കുട്ടികളാണ് പരീക്ഷയെഴുതിയത്- എട്ട് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും. സി.എസ്.ഐ മധ്യകേരള മഹായിടവക 1981 വികലാംഗ വര്‍ഷത്തില്‍ ആരംഭിച്ച ശ്രവണ വിദ്യാലയത്തില്‍ 1991ലാണ് എസ്.എസ്.എല്‍.സി ആദ്യ ബാച്ച് പുറത്തിറങ്ങിയത്. അന്നുമുതല്‍ ഒന്നും രണ്ടും റാങ്കുകള്‍ ഉള്‍പ്പെടെ നൂറുശതമാനം വിജയമാണ് ഈ വിദ്യാലയത്തിന്. സംസ്ഥാന സ്‌പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ അഞ്ചുതവണ സ്വര്‍ണക്കപ്പ് സ്വന്തമാക്കുകയും ശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ, കായിക മേളകളിലും തിളക്കമാര്‍ന്ന വിജയം തുടരുകയും ചെയ്യുന്ന സ്കൂളിന് 2015ലും 2018ലും ജില്ല കൃഷി അവാര്‍ഡ് ലഭിച്ചിരുന്നു. ബിഞ്ചു വര്‍ഗീസ് കുരുവിള സ്കൂളിന്റെ ലോക്കല്‍ മാനേജറും പ്രേമ എസ്. ദാസ് പ്രധാനാധ്യാപികയുമാണ്. PTL ADR Hearing impared എസ്.എസ്.എല്‍.സിക്ക് നൂറുശതമാനം വിജയം നേടിയ മണക്കാല ഭാഗിക ശ്രവണ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
