Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൂന്നു ബസുകൾ...

മൂന്നു ബസുകൾ കൂട്ടിയിടിച്ചു; 16 പേർക്ക് പരിക്ക്

text_fields
bookmark_border
മൂന്നു ബസുകൾ കൂട്ടിയിടിച്ചു; 16 പേർക്ക് പരിക്ക്
cancel
camera_alt

കാ​യം​കു​ളം പ​ത്ത​നാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ മ​രു​തി​മൂ​ട് ക​വ​ല​യി​ൽ ന​ട​ന്ന അ​പ​ക​ടം

പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ-​വെ​ട്ടൂ​ർ റോ​ഡി​ൽ മൂ​ന്നു ബ​സു​ക​ൾ നി​യ​ന്ത്ര​ണം വി​ട്ട് കൂ​ട്ടി​യി​ടി​ച്ചു. 16 പേ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന് ​വെ​ട്ടൂ​ർ നെ​ടു​മ​നാ​ൽ ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം.

മു​ന്നി​ൽ പോ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​തോ​ടെ പു​റ​കെ വ​ന്ന വേ​ണാ​ട് സ്വ​കാ​ര്യ ബ​സി​ലും തൊ​ട്ടു​പു​റ​കെ വ​ന്ന തി​രു​വ​ന​ന്ത​പു​രം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്നു ബ​സു​ക​ളും ഒ​രേ ദി​ശ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ബ​സ് പു​ന​ലൂ​രി​നാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. യാ​ത്ര​ക്കാ​രി​ൽ ചി​ല​രു​ടെ കൈ​ക​ൾ​ക്ക് ഒ​ടി​വു​ണ്ട്.

ത​ല​ക്ക് പ​രി​ക്കേ​റ്റ​വ​രു​മു​ണ്ട്. ബ​സി​െൻറ സീ​റ്റി​ന് മു​ൻ​വ​ശ​ത്തെ ക​മ്പി​യി​ൽ ഇ​ടി​ച്ചാ​ണ് ത​ല​ക്ക്​ പ​രി​ക്ക് പ​റ്റി​യ​ത്. പി.​എം റോ​ഡു​പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ കു​മ്പ​ഴ-​വെ​ട്ടൂ​ർ റോ​ഡ് വ​ഴി​യാ​ണ് തി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ വ​ലി​യ വാ​ഹ​ന തി​ര​ക്കാ​ണ് വെ​ട്ടൂ​ർ റോ​ഡി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ടി​പ്പ​ർ ലോ​റി​ക​ളും ഇ​തു​വ​ഴി അ​മി​ത വേ​ഗ​ത്തി​ൽ പോ​കു​ന്നു​ണ്ട്. മി​ക്ക ദി​വ​സ​വും ഈ ​റോ​ഡി​ൽ ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittabus accident
News Summary - 3 buses collide 16 injured
Next Story