Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right299 പേര്‍ക്ക് കോവിഡ്;...

299 പേര്‍ക്ക് കോവിഡ്; 461പേര്‍ രോഗമുക്തർ

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്​ച 299 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 461 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച ഒരാൾ മരിച്ചു. 82 വയസ്സുള്ള റാന്നി-അങ്ങാടി സ്വദേശിനിയാണ്​ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്​. ടെസ്​റ്റ്​ പോസിറ്റിവിറ്റി റേറ്റ് 8.8 ശതമാനമായി കാര്യമായ മാറ്റം ഇല്ലാതെ തുടരുകയാണ്​. ഞായറാഴ്​ച രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ വിദേശത്തുനിന്ന്​ വന്നവരാണ്​​. പത്തനംതിട്ട 12, അടൂര്‍, പന്തളം 10, തിരുവല്ല ഒമ്പത്​ എന്നിങ്ങനെയാണ്​ നഗരസഭ പരിധികളിൽ രോഗികൾ. ചെന്നീര്‍ക്കര 20, നെടുമ്പ്രം 15, മല്ലപ്പുഴശ്ശേരി 13, കൊടുമണ്‍, ആറന്മുള 12, വടശ്ശേരിക്കര, കുന്നന്താനം 10, റാന്നി-പഴവങ്ങാടി, റാന്നി, കോന്നി ഒമ്പത്​, പന്തളം-തെക്കേക്കര എട്ട്​, അരുവാപ്പുലം, കുറ്റൂര്‍, മല്ലപ്പള്ളി, പെരിങ്ങര, അയിരൂര്‍ ഏഴ്​, കലഞ്ഞൂര്‍ ആറ്​, ചിറ്റാര്‍, കവിയൂര്‍, കൊറ്റനാട്, കുളനട, പുറമറ്റം അഞ്ച്​ എന്നിങ്ങനെ ഗ്രാമപഞ്ചായത്തുകളിലും രോഗബാധിതർ ഉണ്ട്​. ആര്‍.ടി.എ യോഗം 27ന് പത്തനംതിട്ട: ജില്ലയിലെ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ) യോഗം ഈ മാസം 27ന് രാവിലെ 11ന് സൂം മീറ്റിങ്​ വഴി ഓണ്‍ലൈനായി ചേരും. നിലവി​െല അപേക്ഷകള്‍ കൂടാതെ ഈ മാസം ഒമ്പതുവരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. സാധാരണ ഈ മാസം മീറ്റിങ്ങുകളില്‍ രേഖാമൂലം, നേരില്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളോ വിയോജിപ്പുകളോ നല്‍കാന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍, ഇത് 21, 22, 23 തീയതികളില്‍ പത്തനംതിട്ട ഈ മാസം മുമ്പാകെ നേരില്‍ സമര്‍പ്പിക്കാം. യോഗ അജന്‍ഡ 17ന് പത്തനംതിട്ട ഈ മാസം ഓഫിസില്‍ പ്രസിദ്ധീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story