പി.എം.ജി.എസ്.വൈ പദ്ധതി; പത്തനംതിട്ടയിലെ ഒമ്പത് റോഡിന് 29.24 കോടി
text_fieldsപത്തനംതിട്ട: പ്രധാനമന്ത്രി ഗ്രാമസടക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ ഒമ്പത് റോഡിെൻറ നിർമാണത്തിന് 29.24 കോടി രൂപ അനുവദിച്ചു. 38.81 കി.മീറ്ററുള്ള പ്രവൃത്തികളാണ് യാഥാർഥ്യമാക്കുന്നത്. ഈ പദ്ധതി പൂർത്തീകരിച്ച് അഞ്ചുവർഷത്തിനുള്ളിൽ റോഡിന് വരുന്ന എല്ലാ അറ്റകുറ്റപ്പണിയും കരാറുകാരൻതന്നെ ചെയ്തുതീർക്കണം. അഞ്ച് പ്രവൃത്തികളുടെ നിർമാണപ്രവർത്തനം ആരംഭിച്ചതായും നാല് പ്രവൃത്തികൾ ഉടൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ആരംഭിക്കുമെന്നും ആന്റോ ആന്റണി എം.പി അറിയിച്ചു.
പഞ്ചായത്തിന്റെ പേര്, റോഡിന്റെ പേര്, ദൈർഘ്യവും അനുവദിച്ച തുകയും ക്രമത്തിൽ
കലഞ്ഞൂർ പഞ്ചായത്ത്: മാങ്കോട് എച്ച്.എസ്- തിടി- നിരത്തുപാറ റോഡ്- 5.797 കി.മീറ്റർ - 3.56 കോടി
അയിരൂർ: ചെട്ടിമുക്ക്- തടിയൂർ- വാളക്കുഴി- നാരകത്താനി റോഡ് - 5.654 കി.മീറ്റർ- 3.35 കോടി
ഏഴംകുളം: തട്ടാരുപടി- കൊയ്പള്ളിമല റോഡ് - 3.461 കി. മീറ്റർ- 1.81 കോടി
അയിരൂർ: തേക്കുങ്കൽ - ചിറപ്പുറം- ഇളപ്പുങ്കൽ റോഡ് - 3.032 കി. മീറ്റർ - 1.93 കോടി
വെച്ചൂച്ചിറ: വെൺകുറിഞ്ഞി മാറിടം കവല മാടത്തുംപടി റോഡ് - 6.606 കി. മീറ്റർ - 4.31 കോടി
അയിരൂർ: പ്ലാങ്കമൺ- പൂവൻമല റോഡ് - 4.826 കി. മീറ്റർ - 4.58 കോടി
ആറന്മുള: വാഴവേലിപ്പടി- കവളപ്ലാക്കൽ റോഡ്- 3.071 കി. മീറ്റർ - 2.64 കോടി
ആറന്മുള: മാലക്കര- ആൽത്തറപ്പടി എരമക്കാട് റോഡ് - 3 കി. മീറ്റർ - 3.30 കോടി
പള്ളിക്കൽ: ആലുംമൂട് -തെങ്ങമം റോഡ് - 3.372 കി. മീറ്റർ - 3.73 കോടി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.