Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right28 തദ്ദേശ...

28 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്ക്​ അംഗീകാരം

text_fields
bookmark_border
പത്തനംതിട്ട: ജില്ല ആസൂത്രണസമിതി യോഗം ജില്ലയിലെ 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കി. പന്തളം, തിരുവല്ല നഗരസഭകളുടെയും, റാന്നി, കോന്നി എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും 24 ഗ്രാമപഞ്ചായത്തുകളുടെയും 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇരവിപേരൂര്‍, ചെന്നീര്‍ക്കര, ഏഴംകുളം, മലയാലപ്പുഴ, കോയിപ്രം, നെടുമ്പ്രം, കടമ്പനാട്, അയിരൂര്‍, ചിറ്റാര്‍, മല്ലപ്പള്ളി, കലഞ്ഞൂര്‍, റാന്നി പഴവങ്ങാടി, എഴുമറ്റൂര്‍, കോന്നി, കൊറ്റനാട്, കടപ്ര, കോട്ടാങ്ങല്‍, റാന്നി, അരുവാപ്പുലം, ഇലന്തൂര്‍, നാരങ്ങാനം, തണ്ണിത്തോട്, പുറമറ്റം, കുന്നന്താനം എന്നീ ഗ്രാമപഞ്ചായത്തുകളുടെയും 2021-22 വാര്‍ഷിക പദ്ധതികളുടെ ഭേദഗതി പ്രോജക്ടുകള്‍ക്കാണ് ഓണ്‍ലൈനായി ചേര്‍ന്ന ജില്ല ആസൂത്രണസമിതി അംഗീകാരം നല്‍കിയത്. ജില്ല ആസൂത്രണസമിതി ചെയര്‍മാനും ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ജില്ല പ്ലാനിങ്​ ഓഫിസര്‍ സാബു സി.മാത്യു, ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ബി. ജ്യോതി, ജില്ല ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവര്‍ത്തനോദ്ഘാടനം പത്തനംതിട്ട: ഇന്ത്യന്‍ ഡെന്‍റല്‍ അസോ. പത്തനംതിട്ട ബ്രാഞ്ചിന്‍റെ പ്രവര്‍ത്തനോദ്ഘാടനം കേരള ഡെന്‍റല്‍ കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്‍റ്​ ഡോ.ജോണിക്കുട്ടി ജേക്കബ് നിര്‍വഹിച്ചു. ബ്രാഞ്ച് പ്രസിഡന്‍റ്​ ഡോ. ഷിബി ജിബോയ് അധ്യക്ഷതവഹിച്ചു. ഡോ. വി. രാജേഷ്, ഡോ. റാലു വര്‍ഗീസ്, ഡോ. പി. പ്രവീണ്‍കുമാര്‍, ഡോ. ഹാബി മാത്യു, സോംസണ്‍, ഡോ.പി.ആര്‍. സുജിത്, ഡോ. ബിനു ചാക്കോ, ഡോ. ഹേമ രാജേഷ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ PTL 10 IDA PT ഇന്ത്യന്‍ ഡെന്‍റല്‍ അസോ. പത്തനംതിട്ട ബ്രാഞ്ച് പ്രവര്‍ത്തനോദ്ഘാടനം കേരള ഡെന്‍റല്‍ കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്‍റ്​ ഡോ. ജോണിക്കുട്ടി ജേക്കബ് നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story