Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right261 പേര്‍ക്ക് കോവിഡ്

261 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ ബുധനാഴ്​ച സ്ഥിരീകരിച്ചു. 214 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച്​ നാലുപേർ മരിച്ചു. കവിയൂര്‍ സ്വദേശി (90), ഓമല്ലൂര്‍ സ്വദേശി (78), ഇരവിപേരൂര്‍ സ്വദേശി (84), കടമ്പനാട് സ്വദേശി (71) എന്നിവരാണ്​ മരിച്ചത്​. അടൂര്‍ 11, പന്തളം ആറ്, പത്തനംതിട്ട 21, തിരുവല്ല 13 എന്നിങ്ങനെ നഗരസഭ പരിധികളിൽ രോഗബാധിതരുണ്ട്​. ....................... സന്ദീപിൻെറ കൊലപാതകം: ഉന്നതതല അന്വേഷണം വേണം -ബാബു ജോർജ് പത്തനംതിട്ട: പെരിങ്ങരയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപ്​ കൊലചെയ്യപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കം ചെയ്യുന്നതിന് ഉന്നതതല അന്വേഷണം വേണ​െമന്ന്​ കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗവും മുൻ ഡി.സി.സി പ്രസിഡൻറുമായ ബാബു ജോർജ് ആവശ്യപ്പെട്ടു. സമീപകാലത്ത് തിരുവല്ലയിൽ പാർട്ടി സമ്മേളനങ്ങളിൽ വിഭാഗീയത നിഴലിച്ചിരുന്നു. പ്രതികളിൽ ഒരാൾക്ക് വീടു​െവക്കുവാൻ സൗജന്യമായി സ്ഥലം നൽകിയത് പഞ്ചായത്ത് പ്രസിഡൻറ്​ കൂടിയായ സി.പി.എം നേതാവാണെന്നും ഇപ്പോൾ വെളിപ്പെട്ടിട്ടുണ്ട്​. ജില്ലയിൽ എന്തിനും പോരുന്ന അക്രമിസംഘങ്ങളെ സി.പി.എം വളർത്തിയെടുക്കുകയാണ്. സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നതിന് പരിശീലനം സിദ്ധിച്ച വളൻറിയർമാരെ ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം ആളുകളുടെ ചിത്രങ്ങൾ ഉപയോഗിച്ച്​ കൃത്രിമമായി തിരിച്ചറിയൽ കാർഡുകൾ നിർമിച്ച് എല്ലാ ബൂത്തുകളിലും വോട്ട് ചെയ്യിക്കുകയാണെന്നും ബാബു ജോർജ് ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story