Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവല്ല പുഷ്പഗിരി ദന്തൽ കോളജിലെ 25 വിദ്യാർഥികൾക്ക് ഛർദ്ദി; ഭക്ഷ്യ വിഷബാധയെന്ന് സംശയം

text_fields
bookmark_border
തിരുവല്ല പുഷ്പഗിരി ദന്തൽ കോളജിലെ 25 വിദ്യാർഥികൾക്ക് ഛർദ്ദി; ഭക്ഷ്യ വിഷബാധയെന്ന് സംശയം
cancel

തിരുവല്ല (പത്തനംതിട്ട): തിരുവല്ല പുഷ്പഗിരി മെഡിസിറ്റി ദന്തൽ കോളജിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം. കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന 25 വിദ്യാർഥികൾ ഛർദ്ദി ബാധിച്ച് ചികിത്സ തേടി. ബുധനാഴ്ച 15 പേരും , വ്യാഴാഴ്ച 10 പേരുമാണ് കലശലായ ഛർദ്ദിയെ തുടർന്ന് പുഷ്പഗിരി ആശുപത്രിയിൽ ചികിത്സ തേടിയത്.

സംഭവത്തെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫിസിൽനിന്നും എത്തിയ സംഘം കോളേജിലെയും ഹോസ്റ്റലിലെയും ജലത്തിന്‍റെ സാമ്പിളും ഹോസ്റ്റലിൽനിന്നുള്ള ആഹാര സാമ്പിളുകളും ശേഖരിച്ചു. അതേസമയം കുട്ടികളിൽ പലരും ഹോസ്റ്റലിന് പുറത്തുനിന്നുള്ള ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കാറുള്ളതായും അത് മുഖേനയാണോ ചർദ്ദി അനുഭവപ്പെട്ടതെന്ന് സംശയിക്കുന്നതായും ആശുപത്രി വൃത്തങ്ങൾ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 25 students at Pushpagiri Dental College vomit; suspected food poisoning
Next Story