Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right190 കുടുംബങ്ങൾക്ക്...

190 കുടുംബങ്ങൾക്ക് വനാവകാശരേഖ കൈമാറ്റം ഇന്ന്

text_fields
bookmark_border
പത്തനംതിട്ട: തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനത്തോടനുബന്ധിച്ച് വാരാചരണവും വനാവകാശ കൈവശരേഖ വിതരണവും വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ചിറ്റാര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 190 കുടുംബങ്ങള്‍ക്കാണ് വനാവകാശരേഖ കൈമാറുന്നതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 45.64 ഹെക്ടര്‍ ഭൂമിയാണ് 190 കുടുംബങ്ങള്‍ക്കായി നല്‍കുന്നത്. ആകെ 587 കുടുംബങ്ങള്‍ക്കാണ് വനാവകാശ രേഖ നല്‍കാനുള്ളത്. ഇപ്പോള്‍ നല്‍കുന്ന 190 കുടുംബങ്ങള്‍ കഴിഞ്ഞുള്ള 397 കുടുംബങ്ങള്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ വനാവകാശ രേഖ വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 397 കുടുംബങ്ങളില്‍ മലമ്പണ്ടാര വിഭാഗവും ഉള്‍പ്പെടുന്നുണ്ട്. 22 വനാവകാശ കമ്മിറ്റികള്‍ വഴി ഗ്രാമസഭയിലൂടെയും തിരുവല്ല, അടൂര്‍ സബ് ഡിവിഷനല്‍ ഓഫിസര്‍മാരും പിന്നീട് സംയുക്ത പരിശോധന നടത്തിയുമാണ് സര്‍വേ പൂര്‍ത്തിയാക്കിയതെന്ന് കലക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. അര്‍ഹരായ ഗുണഭോക്താക്കളെ നിര്‍ണയിക്കുന്നതിന് കലക്ടര്‍ ചെയര്‍പേഴ്‌സനായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. വനാവകാശ പട്ടയങ്ങള്‍ക്കൊപ്പം പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണ മെഡലുകള്‍, ലാപ്ടോപ്പ് തുടങ്ങിയവയും മന്ത്രി കെ. രാധാകൃഷ്ണന്‍ വിതരണം ചെയ്യും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാവും. മുഖ്യപ്രഭാഷണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. വനത്തിലും വനത്തിനോട് ചേര്‍ന്ന് താമസിക്കുന്നവരുമായ 2274 പട്ടികവര്‍ഗ കുടുംബങ്ങളാണ് ജില്ലയിലുള്ളത്. നിലവില്‍ ഈ പദ്ധതി പ്രകാരം രണ്ടു സെന്റ് മുതല്‍ 10 ഏക്കര്‍ വരെ നല്‍കാന്‍ നിയമം അനുവദിക്കുന്നുണ്ട്. വനഭൂമിയോ, സ്വന്തമായി ഭൂമിയോ കൈവശം ഇല്ലാത്ത 226 അപേക്ഷകരെയാണ് ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ റാന്നി ഡി.എഫ്.ഒ പി. ജയകുമാര്‍ ശര്‍മ, ജില്ല പട്ടികവര്‍ഗ വികസന ഓഫിസര്‍ എസ്.എസ്. സുധീര്‍ എന്നിവരും പങ്കെടുത്തു. PTL 15 JANEESH കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story