Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right17 ഏക്കർ നെൽകൃഷി...

17 ഏക്കർ നെൽകൃഷി വെള്ളത്തിലായി

text_fields
bookmark_border
17 ഏക്കർ നെൽകൃഷി വെള്ളത്തിലായി
cancel
തിരുവല്ല: കനത്ത മഴയെ തുടർന്ന് പെരിങ്ങര വരാൽ പാടശേഖരത്തിലെ 17 ഏക്കർ വരുന്ന നെൽകൃഷി നശിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി പെയ്യുന്ന കനത്ത മഴയാണ് കൊയ്ത്തിന് പാകമായ നെൽച്ചെടികളുടെ നാശത്തിന് ഇടയാക്കിയത്. നെൽച്ചെടികൾ മുഴുവൻ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് ആരംഭിച്ചതിന് പിന്നാലെ ഉച്ചയോടെ ശക്തമായ മഴയെത്തി. പാടത്ത് വെള്ളം നിറഞ്ഞതോടെ കൊയ്ത്ത് യന്ത്രം താഴ്ന്നു. ഇതോടെ കൊയ്ത്ത് നിർത്തി വെയ്ക്കേണ്ടി വരികയായിരുന്നു. പാടത്ത് നിന്നും വെള്ളം നീക്കം ചെയ്യേണ്ട തോട് നിറഞ്ഞൊഴുകുകയാണ്. പാടത്തെ വെള്ളം ഒഴുക്കി വിടാനുള്ള മാർഗം ഇല്ലാതായതോടെ നെല്ല് ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story