Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right164 പേര്‍ക്ക് കോവിഡ്

164 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
പത്തനംതിട്ട: ജില്ലയില്‍ വെള്ളിയാഴ്​ച -19 സ്ഥിരീകരിച്ചു. 222പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച നാലുപേർ മരിച്ചു. കോയിപ്രം സ്വദേശി (81), കടമ്പനാട് സ്വദേശി (69), കോന്നി സ്വദേശി (84), വെച്ചൂച്ചിറ സ്വദേശി (57) എന്നിവരാണ്​ മരിച്ചത്​. അടൂര്‍ മൂന്ന്, പന്തളം നാല്, പത്തനംതിട്ട 11, തിരുവല്ല 12 എന്നിങ്ങനെ നഗരസഭ പരിധികളിൽ രോഗബാധിതരുണ്ട്​. 1774 പേര്‍ നിലിയിൽ രോഗികളായിട്ടുണ്ട്. ........................... കുളനട മാന്തുക ഗവ. യു.പി സ്‌കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു പത്തനംതിട്ട: കുളനട മാന്തുക ഗവ. യു.പി സ്‌കൂൾ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രവര്‍ത്തനങ്ങളിലും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും ഒരു നാട് മുഴുവന്‍ ഒന്നിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതാണ് മാന്തുക ഗവ.​ യു.പി സ്‌കൂളി​ൻെറ വികസനത്തിന് കാരണമെന്ന്​ മന്ത്രി പറഞ്ഞു. ഓന്നാംക്ലാസ് വിദ്യാര്‍ഥിയായ ആര്‍. രഞ്ചു, അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ എം. സന്ദീപ് എന്നിവര്‍ക്ക് ലാപ്ടോപ് നല്‍കി കുട്ടികള്‍ക്കായി പഠന സാമഗ്രികള്‍ വിതരണം ചെയ്യുന്നതി​ൻെറ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍നിന്ന്​ ഒരുകോടി വിനിയോഗിച്ച് അഞ്ച് ക്ലാസ് മുറികളും ടോയ്‌ലറ്റ് സംവിധാനവും ഉള്‍പ്പെടെ അധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തി​ൻെറ ശിലാഫലക അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു. സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള മന്ത്രിയുടെ ഇട​െപടൽ കണക്കിലെടുത്ത് പി.ടി.എ പ്രസിഡൻറ്​ ടി.കെ. ഇന്ദ്രജിത് മന്ത്രിയെ പൊന്നാടയണിയിച്ച​ു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം അനിത കുമാരി വരച്ച രേഖാചിത്രവും മന്ത്രിക്ക്​ സമ്മാനിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷതവഹിച്ചു. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ചിത്തിര സി.ചന്ദ്രന്‍, മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എന്‍. പത്മകരന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പിങ്കി ശ്രീധര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭാ മധു, കുളനട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൽ.സി. ജോസഫ്, ഐശ്വര്യ ജയചന്ദ്രന്‍, ബിജു പരമേശ്വരന്‍, ആറന്മുള എ.ഇ.ഒ ജെ. നിഷ, ആറന്മുള ബി.ആര്‍.സി കോഓഡിനേറ്റര്‍ സുജാമോള്‍, മുന്‍ ജില്ല പഞ്ചായത്ത് അംഗം വിനീത അനില്‍, രാഷ്്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ടി. രാജപ്പന്‍, എസ്. പ്രമോദ്, സ്വാഗതസംഘം ചെയര്‍മാന്‍ എന്‍.സി. മനോജ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സായിറാം പുഷ്പന്‍, പ്രഥമാധ്യാപകന്‍ സി.സുദര്‍ശനന്‍പിള്ള, പി.ടി.എ എക്സിക്യൂട്ടിവ് അംഗം വി.അനില്‍, പി.ടി.എ വൈസ് പ്രസിഡൻറ്​ വിദ്യ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ PTL 13 VEENA SCHHOL കുളനട മാന്തുക ഗവ.യു.പി സ്‌കൂളി​ൻെറ പുതിയ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story