Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:30 AM IST Updated On
date_range 6 Jan 2021 5:30 AM IST150 കേന്ദ്രങ്ങളിൽ ജനകീയസഭ
text_fieldsbookmark_border
നിയോജകമണ്ഡലംതല ഉദ്ഘാടനം ഇന്ന് കോന്നി: ജനങ്ങളുടെ പ്രശ്നങ്ങൾ അവർക്കിടയിൽ നേരിട്ടെത്തി പരിഹരിക്കുന്നതിനായി നിയോജകമണ്ഡലത്തിലെ വിളിച്ചുചേർക്കുമെന്ന് അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എ അറിയിച്ചു. പദ്ധതിയുടെ നിയോജകമണ്ഡലംതല ഉദ്ഘാടനം ബുധനാഴ്ച പ്രമാടം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കാമുരുപ്പി നടത്തുമെന്നും എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ ഡിപ്പാർട്മൻെറ് ഉദ്യോഗസ്ഥരും പ്രദേശങ്ങളിൽ നേരിട്ടെത്തി ജനകീയ പ്രശ്നങ്ങൾ കേൾക്കുകയും പരിഹരിക്കുകയും ചെയ്യുന്ന പരിപാടിയാണ് ജനകീയ സഭ. ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ സഭയിൽ പങ്കെടുത്ത് ജനങ്ങൾക്ക് നേരിട്ട് ഉന്നയിക്കാം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരമാവധി പ്രശ്നങ്ങൾക്ക് സഭയിൽെവച്ചുതന്നെ പരിഹാരമുണ്ടാക്കി നൽകും. കാലതാമസമുള്ളവ സമയബന്ധിതമായി പരിഹരിക്കും. ആദ്യസഭയിൽ കലക്ടർ ഉൾെപ്പടെയുള്ളവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story