Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചിത്രങ്ങള്‍...

ചിത്രങ്ങള്‍ വരച്ചുകിട്ടിയ​ 15,000 രൂപ സഹായവുമായി പത്താംക്ലാസുകാരൻ

text_fields
bookmark_border
ചിത്രങ്ങള്‍ വരച്ചുകിട്ടിയ​ 15,000 രൂപ സഹായവുമായി പത്താംക്ലാസുകാരൻ
cancel

പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി പ​ത്താം​ക്ലാ​സു​കാ​ര​ന്‍. സ്വ​ന്ത​മാ​യി വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ വി​റ്റു​കി​ട്ടി​യ തു​ക​യാ​യ 15,105 രൂ​പ​യു​ടെ ചെ​ക്ക് മ​ണി​യാ​ര്‍ സ്വ​ദേ​ശി​യാ​യ അ​മ​ല്‍ കൃ​ഷ്ണ ക​ല​ക്ട​ര്‍ പി.​ബി. നൂ​ഹി​ന് കൈ​മാ​റി.

ആ​ളു​ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഈ ​മി​ടു​ക്ക​ന്‍ വ​ര​ച്ചു​ന​ല്‍കും. ചി​ത്ര​ങ്ങ​ള്‍ക്ക് ല​ഭി​ക്കു​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റി​ലൂ​ടെ​യാ​ണ്​ സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​യ​ത്.

മു​പ്പ​തു​പേ​രു​ടെ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച​പ്പോ​ള്‍ കി​ട്ടി​യ തു​ക​യാ​ണ് കൈ​മാ​റി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ തു​ക കൈ​മാ​റി​യ​തി​നൊ​പ്പം താ​ൻ വ​ര​ച്ച ജി​ല്ല ക​ല​ക്​​ട​ർ പി.​ബി. നൂ​ഹി​െൻറ ചി​ത്ര​വും ക​ല​ക്​​ട​ർ​ക്ക്​ സ​മ്മാ​നി​ച്ചു.

പ​ത്ത​നം​തി​ട്ട അ​മൃ​ത വി​ദ്യാ​ല​യം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍നി​ന്ന് പ​ത്താം​ക്ലാ​സ് പാ​സ്സാ​യി തു​ട​ർ​പ​ഠ​ന​ത്തി​ന്​ ത​യാ​റെ​ടു​ക്കു​ക​യാ​ണ്​ അ​മ​ല്‍ കൃ​ഷ്ണ. പി​താ​വ്​ പി.​വി. ബി​ജു, മാ​താ​വ്​ അ​ര്‍ച്ച​ന ബി​ജു, സ​ഹോ​ദ​ര​ന്‍ അ​ഭ​യ് കൃ​ഷ്ണ, സി.​പി.​എം വ​ട​ശേ​രി​ക്ക​ര ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ബെ​ഞ്ച​മി​ന്‍ ജോ​സ് ജേ​ക്ക​ബ്​ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cmdrfTeen Boy help
News Summary - 15 year old boy Chief minister disaster relief fund help
Next Story