Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2021 5:30 AM IST Updated On
date_range 23 May 2021 5:30 AM IST1486 പേര്‍ കോവിഡ് മുക്തരായി; ഏഴു മരണം
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയില്‍ ശനിയാഴ്ച 877 പേര്‍ക്ക് കോവിഡ്- സ്ഥിരീകരിച്ചു. 1486 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച ഏഴു പേർ മരിച്ചു. 58 വയസ്സുള്ള മല്ലപ്പുഴശേരി സ്വദേശി, 74 വയസ്സുള്ള കടമ്പനാട് സ്വദേശിനി, 65 വയസ്സുള്ള ചന്ദനപ്പള്ളി സ്വദേശിനി, 61 വയസ്സുള്ള മല്ലപ്പള്ളി സ്വദേശിനി, 47 വയസ്സുള്ള വെച്ചൂച്ചിറ സ്വദേശി, 77 വയസ്സുള്ള തിരുവല്ല സ്വദേശിനി, 55 വയസ്സുള്ള റാന്നി- പഴവങ്ങാടി സ്വദേശി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്ന് വന്നതും നാലുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരും 872 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. പത്തനംതിട്ട 70, തിരുവല്ല 44, പന്തളം 31, അടൂര്‍ 8 എന്നിങ്ങനെയാണ് നഗരസഭ പരിധികളിൽ രോഗികൾ. തോട്ടപ്പുഴശ്ശേരി 44, കുളനട, സീതത്തോട് 37, റാന്നി-പെരുനാട് 32, കടപ്ര, കലഞ്ഞൂര്‍ 26, മല്ലപ്പുഴശ്ശേരി, പെരിങ്ങര 24, ഇലന്തൂര്‍ 23, കോയിപ്രം, ചിറ്റാര്‍ 21, ഏഴംകുളം 20, ഓമല്ലൂര്‍, റാന്നി 19, ഏറത്ത്, നാറാണംമൂഴി 18, പള്ളിക്കല്‍, കോന്നി 17, ആറന്മുള, കുന്നന്താനം 16, മെഴുവേലി, നിരണം 15, പ്രമാടം, റാന്നി-പഴവങ്ങാടി, അയിരൂര്‍, കോട്ടാങ്ങല്‍, കടമ്പനാട് 14, വെച്ചൂച്ചിറ 12, ചെറുകോല്‍, കോഴഞ്ചേരി 11, ഏനാദിമംഗലം, കൊടുമണ്‍, മലയാലപ്പുഴ, പന്തളം-തെക്കേക്കര 10 എന്നിങ്ങനെ ഗ്രാമപഞ്ചായത്തുകളിൽനിന്ന് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 98,330 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 84,745 പേർ രോഗമുക്തരായി. 13,144 പേര്‍ രോഗികളായിട്ടുണ്ട്. 27,627 പേര്‍ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story