Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right12-14 വയസ്സ്​...

12-14 വയസ്സ്​ കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ ഇന്നുമുതല്‍

text_fields
bookmark_border
ഈ പ്രായപരിധിയില്‍ ജില്ലയില്‍ 34,181 കുട്ടികൾ പത്തനംതിട്ട: ജില്ലയില്‍ 12 മുതല്‍ 14 വയസ്സുവരെയുളള കുട്ടികള്‍ക്ക് ബുധനാഴ്ച മുതല്‍ കോവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങും. കോര്‍ബിവാക്സ് വാക്സിനാണ് നല്‍കുന്നത്. ജില്ലയില്‍ 34,181 കുട്ടികളാണ് ഈ പ്രായപരിധിയിലുള്ളത്. 2008 മാര്‍ച്ച് 15 നുശേഷം ജനിച്ച കുട്ടികള്‍, 2009ല്‍ ജനിച്ച കുട്ടികള്‍, വാക്സിന്‍ എടുക്കുന്ന ദിവസം 12 വയസ്സ്​ പൂര്‍ത്തിയായ 2010 ല്‍ ജനിച്ച കുട്ടികള്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. 12 വയസ്സ്​ പൂര്‍ത്തിയായെന്ന് രേഖ പരിശോധിച്ചതിനുശേഷമേ കുത്തിവെപ്പ് എടുക്കാവൂ. കോര്‍ബിവാക്സ് നല്‍കാൻ എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക സെക്ഷന്‍ സജ്ജീകരിക്കും. പ്രാരംഭഘട്ടത്തില്‍ ജില്ലയിലെ പ്രധാന ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ആഴ്ചയില്‍ രണ്ടു ദിവസം (ചൊവ്വ, ശനി) 12-14 വയസ്സുള്ള കുട്ടികള്‍ക്ക് വാക്സിൻ നല്‍കും. ഒന്നാം ഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാം ഡോസും എടുക്കണം. ബുധനാഴ്ച കോഴഞ്ചേരി ജില്ല ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയത്. 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഇന്നുമുതല്‍ കരുതല്‍ ഡോസ് നല്‍കും. രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് വാക്സിന്‍ എടുക്കാം. നേരത്തേ എടുത്ത അതേ വാക്സിനാണ് നല്‍കുന്നത്. കോവിഡ് ബാധിച്ചവര്‍ മൂന്നു മാസത്തിനുശേഷം മാത്രം കരുതല്‍ ഡോസ് എടുത്താല്‍ മതിയെന്നും ഡി.എം.ഒ അറിയിച്ചു. -------- ഉപഭോക്തൃ ദിനാചരണ സെമിനാര്‍ പത്തനംതിട്ട: ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ പ്രസിഡന്റ് ജോര്‍ജ് ബേബി പറഞ്ഞു. ലോക ഉപഭോക്തൃ ദിനത്തോട് അനുബന്ധിച്ച് ഭക്ഷ്യപൊതുവിതരണ ഉപഭോക്തകാര്യ-ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 'അവശ്യസാധന നിയമം ശക്തിപ്പെടുത്തല്‍' വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക്​ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സപ്ലൈ ഓഫിസര്‍ എം. അനില്‍ അധ്യക്ഷത വഹിച്ചു. ഡിപ്പോ മാനേജര്‍ എം.എന്‍. വിനോദ് കുമാര്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.ആര്‍. വിപിന്‍, ഡി.എസ്.ഒ ഓഫിസ് സീനിയര്‍ സൂപ്രണ്ട് ജോസി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നാഷനല്‍ സര്‍വിസ് സ്‌കീം വളന്റിയേഴ്‌സ് ചടങ്ങില്‍ സംബന്ധിച്ചു. ------- ഫോട്ടോ PTL 12 CONSUMER ലോക ഉപഭോക്തൃ ദിനത്തോട് അനുബന്ധിച്ച് നടത്തിയ സെമിനാര്‍ ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ പ്രസിഡന്റ് ജോര്‍ജ് ബേബി ഉദ്ഘാടനം ചെയ്യുന്നു ---- ചിത്രം PTL 11 KALAJADHA സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കുക എന്ന സന്ദേശം പകര്‍ന്ന് കുടുംബശ്രീ സംഘടിപ്പിക്കുന്ന കലാജാഥ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story