Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:38 AM IST Updated On
date_range 5 March 2022 5:38 AM IST118 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയില്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. 162 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച അഞ്ചുപേർ മരിച്ചു. 639 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. ഇതില്‍ 24 പേര്‍ ജില്ലക്ക് പുറത്ത് ചികിത്സയിലാണ്. ജില്ലയിലെ കോവിഡ് നിരക്ക് കുറയുന്നു പത്തനംതിട്ട: തുടര്‍ച്ചയായ മൂന്ന് ആഴ്ചകളില്‍ ജില്ലയിലെ കോവിഡ് നിരക്ക് കുറഞ്ഞതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ എല്‍. അനിത കുമാരി പറഞ്ഞു. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ കോവിഡ് അവലോകന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോവിഡ്മൂലം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന ധനസഹായം സംബന്ധിച്ച 2059 അപേക്ഷകള്‍ തീര്‍പ്പാക്കിയെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍ പറഞ്ഞു. എ.ഡി.എം അലക്സ് പി. തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കെ.എസ്.എസ്.പി.യു യൂനിറ്റ് സമ്മേളനം കുന്നന്താനം: കേരള സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) കുന്നന്താനം യൂനിറ്റ് സമ്മേളനം തിങ്കളാഴ്ച രാവിലെ 9.30ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തും. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീദേവി സതീഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story