Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:29 AM IST Updated On
date_range 2 May 2021 5:29 AM IST1065 പേര്‍ക്ക് കോവിഡ്; 815 പേര്‍ രോഗമുക്തരായി
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയില്‍ ശനിയാഴ്ച 1065 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 815 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ വിദേശത്തുനിന്ന് വന്നവരും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരും 1010 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. തിരുവല്ല 68, പന്തളം 47, പത്തനംതിട്ട 41, അടൂര്‍ 36 എന്നിങ്ങനെയാണ് നഗരസഭ പരിധികളിൽ പുതിയ രോഗികൾ. മല്ലപ്പള്ളി 43, ആനിക്കാട് 40, പള്ളിക്കല്‍ 39, കല്ലൂപ്പാറ 36, ഏഴംകുളം 34, അരുവാപ്പുലം 33, ഇരവിപേരൂര്‍ 31, കോന്നി 30, കുന്നന്താനം 28, എഴുമറ്റൂര്‍ 26, ഏറത്ത്, കവിയൂര്‍ 25, കടപ്ര, പുറമറ്റം 24, ചിറ്റാര്‍ 23, ഏനാദിമംഗലം, കടമ്പനാട്, പെരിങ്ങര 22, പ്രമാടം, തോട്ടപ്പുഴശ്ശേരി 21, അയിരൂര്‍ 20, കലഞ്ഞൂര്‍ 18, കൊടുമണ്‍, റാന്നി 17, കോട്ടാങ്ങല്‍ 16, റാന്നി -പെരുനാട് 15, കോയിപ്രം, വെച്ചൂച്ചിറ 14, സീതത്തോട് 13, നിരണം, ആറന്മുള 12, തണ്ണിത്തോട്, വള്ളിക്കോട് 11, കുളനട, മല്ലപ്പുഴശ്ശേരി, മലയാലപ്പുഴ 9, നെടുമ്പ്രം, ഇലന്തൂര്‍ 8, ചെറുകോല്‍, ചെന്നീര്‍ക്കര, നാരങ്ങാനം, പന്തളം -തെക്കേക്കര, റാന്നി -പഴവങ്ങാടി, റാന്നി- അങ്ങാടി 6, മെഴുവേലി, കോഴഞ്ചേരി, തുമ്പമണ്‍, വടശ്ശേരിക്കര 5, മൈലപ്ര, നാറാണംമൂഴി 4, ഓമല്ലൂര്‍ 3, കുറ്റൂര്‍, കൊറ്റനാട് 2 എന്നിങ്ങനെ പഞ്ചായത്തുകളിൽനിന്ന് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ച 10 പേർ മരിച്ചു പത്തനംതിട്ട: ജില്ലയില്‍ കോവിഡ് ബാധിച്ച 10 പേർ ശനിയാഴ്ച മരിച്ചു. 74 വയസ്സുള്ള തിരുവല്ല സ്വദേശിനി, 58 വയസുള്ള ഓമല്ലൂര്‍ സ്വദേശി, 58കാരി ചെന്നീര്‍ക്കര സ്വദേശിനി, 96കാരി നിരണം സ്വദേശിനി, 60 വയസ്സുള്ള പ്രമാടം സ്വദേശി, 70കാരി ആറന്മുള സ്വദേശിനി, 85 വയസ്സുള്ള കോന്നി സ്വദേശി, 71 വയസ്സുള്ള ആനിക്കാട് സ്വദേശി, 60കാരി കോയിപ്രം സ്വദേശിനി, കടപ്ര സ്വദേശിനി എന്നിവരാണ് മരിച്ചത്. ഇതിൽ നാല് മരണവും വീടുകളിലാണ്. മൂന്നുപേർ കോഴഞ്ചേരി ജില്ല ആശുപത്രിയിലും രണ്ടുപേർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ഒരാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. ആദ്യമാണ് ജില്ലയിൽ ഇത്രയധികം മരണം ഒരു ദിവസം. കോവിഡ് ബാധിതർ ആയിരുന്നെങ്കിലും ആരുടെയും മരണം ആരോഗ്യവകുപ്പ് കോവിഡ് മരണത്തിൻെറ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story