അന്തിമ വോട്ടര്‍ പട്ടിക; ജില്ലയില്‍ 10.51 ലക്ഷം വോട്ടര്‍മാര്‍
text_fieldsപത്തനംതിട്ട: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ ആകെ 10,51,043 വോട്ടര്‍മാര്‍. വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് അന്തിമ വോട്ടര്‍പട്ടിക തയാറാക്കിയത്. 4,84,850 പുരുഷന്മാരും 5,66,190 സ്ത്രീകളും മൂന്നു ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് പട്ടികയില്‍ ഉള്ളത്.
2025 ജനുവരി ഒന്നിനോ മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. ഇതിനു പുറമെ പ്രവാസി വോട്ടര്‍പട്ടികയില്‍ 41 പേരുണ്ട്. sec.kerala.gov.in ലും തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പട്ടിക പരിശോധനക്ക് ലഭിക്കും. കരട് പട്ടിക സംബന്ധിച്ച് ആഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിങ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ (ഇ.ആര്.ഒ) അന്തിമ വോട്ടര്‍പട്ടിക തയാറാക്കിയത്.
സംക്ഷിപ്ത പുതുക്കലിനായി ജൂലൈ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ ആകെ 10,20,398 വോട്ടര്‍മാരാണുണ്ടായിരുന്നത്. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 80,418 പുതിയ അപേക്ഷകരുണ്ടായിരുന്നു. ഉള്‍ക്കുറിപ്പ് തിരുത്തുന്നതിന് 556 അപേക്ഷകരും പേര് ഒഴിവാക്കുന്നതിന് 49,773 ആക്ഷേപങ്ങളുമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

