Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുമ്പഴ-വെട്ടൂർ-കോന്നി...

കുമ്പഴ-വെട്ടൂർ-കോന്നി റോഡിൽ അപകടം പതിവാകുന്നു Leed pege4

text_fields
bookmark_border
പത്തനംതിട്ട: കുമ്പഴ-വെട്ടൂർ-കോന്നി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ രാത്രിയിൽ കോന്നി ഭാഗത്തുനിന്ന്​ പത്തനംതിട്ട ഭാഗത്തേക്ക് പോയ കാർ ജങ്​ഷനിലെ ഇലക്ട്രിക് പോസ്​റ്റ്​ ഇടിച്ചുതകർത്തു. റോഡരികിലെ മരത്തിലിടിച്ചാണ്​ കാർ നിന്നത്​. നാലുഭാഗത്തേക്കും കടന്നുപോകുന്ന വൈദ്യുതി ലൈനുകളും ടി.വി കേബിളുകളും ഇടിയുടെ ആഘാതത്തിൽ തകർന്നു. രാത്രി ഏറെ പണിപ്പെട്ടാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനും കേബിൾ കണക്​ഷനുകൾ പൂർവസ്ഥിതിയിലാക്കാനും സാധിച്ചത്. ഉന്നത നിലവാരത്തിൽ റോഡ് പുനഃസ്ഥാപിക്കുകയും മെഡിക്കൽ കോളജ് റോഡായി മാറുകയും ചെയ്തതോടെ ആഴ്ചയിൽ മൂന്നുനാല് അപകടങ്ങളാണ് ഈ റോഡിൽ ഉണ്ടാകുന്നത്. അമിതവേഗമാണ് മിക്ക അപകടങ്ങൾക്കും കാരണം. കോന്നിയിൽനിന്ന് പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽനിന്ന് മെഡിക്കൽ കോളജിലേക്കും എളുപ്പമാർഗം എന്നുള്ളതും ഗതാഗതക്കുരുക്ക് കുറവുള്ള റോഡ് എന്ന രീതിയിലും പലപ്പോഴും ആളുകൾ ഈ വഴിയാണ് തെരഞ്ഞെടുക്കാറുള്ളത്. കൂടാതെ, വെട്ടൂർ-വടക്കുപുറം-കാഞ്ഞിരപ്പാറ റോഡിലും വെട്ടൂർ-കുമ്പഴ റോഡിലും ടിപ്പറുകളുടെ പാച്ചിൽ പലപ്പോഴും അപകടാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കാറുണ്ട്. രണ്ടാഴ്ച മുമ്പാണ് ജങ്​ഷന് സമീപം അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടത്. ഈ മേഖലയിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനും വെട്ടൂർ-വടക്കുപുറം റോഡിലും വെട്ടൂർ റോഡിലും ടിപ്പറുകൾ നിയന്ത്രിക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് വെട്ടൂർ ജ്യോതി പ്രസാദ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story