Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോവിഡ്​ പ്രതിരോധ...

കോവിഡ്​ പ്രതിരോധ വാക്​സിൻ: ജില്ലയിൽ ആരോഗ്യ വകുപ്പി​െൻറ തയാറെടുപ്പ്​ പൂർത്തിയായി (LEAD0

text_fields
bookmark_border
കോവിഡ്​ പ്രതിരോധ വാക്​സിൻ: ജില്ലയിൽ ആരോഗ്യ വകുപ്പി​ൻെറ തയാറെടുപ്പ്​ പൂർത്തിയായി (LEAD0 പടം പത്തനംതിട്ട: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ ജില്ലയിൽ ആരോഗ്യ വകുപ്പി​ൻെറ തയാറെടുപ്പുകൾ പൂർത്തിയായി. വിവിധ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച ഡ്രൈ റൺ നടത്തും. വാക്സിൻ കുത്തിവെക്കുന്നതിന് മുമ്പുള്ള ഒരുക്കവും കുത്തി​െവച്ച ശേഷമുള്ള നിരീക്ഷണവും എങ്ങനെയായിരിക്കുമെന്നതിന്​ മോക്ഡ്രിൽ മാതൃകയി​െല പരിപാടിയാണ് ഡ്രൈ റൺ. ജില്ല, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, കമ്യൂണിറ്റി ഹെൽത്ത് സൻെറർ, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് കോവിഡ് വാക്സിൻ നൽകുന്നത്. ജില്ലയിലെ 61 ആശുപത്രി ഇതിന്​ തെരഞ്ഞെടുത്തിട്ടുണ്ട്. വാക്സിൻ സ്വീകരിക്കാൻ 14,000ഒാളം ആരോഗ്യ പ്രവർത്തകർ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ 2000 പേർകൂടി രജിസ്​റ്റർ ചെയ്യും. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്സുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജീവനക്കാർ, ആശപ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തകർ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ നൽകുന്നത്. ഒരാഴ്ചക്കുള്ളിൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങാൻ കഴിയുമെന്നാണ് ആരോഗ്യ വകുപ്പി​ൻെറ പ്രതീക്ഷ. ജില്ലയിലെ പ്രധാന കോവിഡ് വാക്സിൻ സംഭരണകേന്ദ്രം പത്തനംതിട്ട ജനറൽ ആശുപത്രിയാണ്. ഒരുസമയം ഇരപതിനായിരത്തോളം വാക്സിനുകൾ സൂക്ഷിക്കാൻ കഴിയുന്ന ആറ് വലിയ റഫ്രിജറേറ്റർ തയാറായിട്ടുണ്ട്. ഇവിടെനിന്ന് കോഴഞ്ചേരിയിലെ ജില്ല ആശുപത്രി, അടൂർ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ എത്തിക്കും. തുടർന്ന് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലേക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്കും ശീതീകരണികളിൽ വാക്സിനുകൾ എത്തിക്കും. പ്രതിരോധ വാക്സിൻ നൽകുന്നത് കുറഞ്ഞത് മൂന്ന് മുറികളുള്ള കെട്ടിടത്തിലാണ്. ജില്ലയിലെ മിക്ക ആശുപത്രികളിലും ആവശ്യത്തിന് മുറികളുണ്ട്. ഇല്ലാത്ത സ്ഥലങ്ങളിൽ സ്കൂളുകളിൽ ക്രമീകരണങ്ങൾ ഒരുക്കും. വാക്സിൻ സ്വീകരിക്കാൻ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള മുറി, വാക്സിനേഷൻ മുറി, വാക്സിനേഷന് ശേഷം നിരീക്ഷണത്തിനുള്ള മുറി എന്നിങ്ങനെയാണ് സംവിധാനം. വാക്സിൻ സ്വീകരിച്ചവർക്ക് പനി, ചൂട്, ശരീര വേദന, തളർച്ച എന്നിവ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിരീക്ഷണത്തിലാക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story