Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:37 AM IST Updated On
date_range 21 Oct 2021 5:37 AM ISTബിമ്മരത്ത് 83പേരെ ക്യാമ്പിലേക്ക് മാറ്റും
text_fieldsbookmark_border
റാന്നി: മഴ കനക്കുന്നതോടെ മണ്ണിടിച്ചില്‍ സാധ്യതയുള്ള പെരുനാട് പഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലെ വിവിധ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും പ്രശ്നബാധിത മേഖലകളും പ്രമോദ് നാരായണ്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പെരുനാട് പഞ്ചായത്തിലെ ഉള്‍പ്രദേശമായ മണക്കയം ബിമ്മരത്ത് മണ്ണിടിച്ചില്‍ സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ അവിടെയുള്ള 21 കുടുംബങ്ങളിലെ 83 ആളുകളെ ബിമ്മരം കമ്മ്യൂണിറ്റി ഹാളിലേക്ക് ഉടന്‍തന്നെ മാറ്റാൻ നിർദേശം നൽകി. കമ്യൂണിറ്റി ഹാളില്‍ ആൻറിജന്‍ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങളും ആവശ്യത്തിന് മരുന്നുകളും പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നുകളും ഉറപ്പാക്കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഗോപി, ഡെപ്യൂട്ടി കലക്ടര്‍ രാജലക്ഷ്മി, തഹസില്‍ദാര്‍ നവീന്‍ ബാബു, റോബിന്‍ കെ.തോമസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ----------------------- ഫോട്ടോ അടിക്കുറിപ്പ്- PTL42paramod mla:- പെരുനാട് പഞ്ചായത്തിലെ പ്രശ്നബാധിത മേഖലകൾ പ്രമോദ് നാരായണ്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു -------------- എൻജിനീയറിങ് പ്രവേശനം പത്തനംതിട്ട: ഐ.എച്ച്.ആര്‍.ഡി എൻജിനീയറിങ് കോളജുകളില്‍ രണ്ടാംഘട്ട അലോട്ട്മൻെറ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള വിവിധ എൻജിനീയറിങ് കോളജുകളിലും വിവിധ ഐ.എച്ച്.ആര്‍.ഡി സ്ഥാപനങ്ങളിലും നേരിട്ടോ വെര്‍ച്വല്‍ വഴിയോ അഡ്മിഷന്‍ നേടാം. www.ihrd.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story