Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോവിഡ്​ മരണ പട്ടികയിൽ...

കോവിഡ്​ മരണ പട്ടികയിൽ ഉൾപ്പെടുത്തൽ; ആദ്യ രണ്ടുദിവസവും ജില്ലയിൽ അപേഷകരില്ല ജില്ലയിൽ തിങ്കളാഴ്​ച വരെ മരിച്ചത്​ 824പേർ

text_fields
bookmark_border
p4 lead തിങ്കളാഴ്​ച വരെ ജില്ലയിൽ 824 ​േകാവിഡ്​ മരണങ്ങൾ പത്തനംതിട്ട: കോവിഡ്​ ബാധിച്ച്​ മരിച്ചിട്ടും കോവിഡ്​ മരണത്തി​ൻെറ പട്ടികയിൽ ഉൾപ്പെടാത്തവരുടെ ആശ്രിതർക്ക്​ അപ്പീൽ നൽകാൻ അപേക്ഷ സ്വീകരിച്ച്​ തുടങ്ങിയെങ്കിലും ആദ്യ രണ്ടുദിവസവും ജില്ലയിൽ ഒരാൾ പോലും അപേക്ഷ നൽകിയില്ല. തിങ്കളാഴ്​ച വരെ ഔദ്യോഗിക കണക്ക്​ പ്രകാരം ജില്ലയിൽ 824 ​േകാവിഡ്​ മരണങ്ങളാണ്​ ഉണ്ടായത്​. എന്നാൽ, പട്ടികയിൽ ഉൾപ്പെടുതാത്തത്​ ​സംബന്ധിച്ച്​ വ്യാപകമായി പരാതികൾ നിലനിൽക്കുന്നുണ്ട്​. കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ ആ​ശ്രിതർക്ക്​ പ്രഖ്യാപിച്ച 50,000 രൂപയുടെ ധനസഹായം ലഭ്യമാകണമെങ്കിൽ പട്ടികയിൽ ഉൾപ്പെടേണ്ടതുണ്ട്​. ​ഉൾപ്പെടാതെ പോയവർക്ക്​ ഞായറാഴ്​ച മുതൽ അപേക്ഷ നൽകാമെന്നാണ്​ ആരോഗ്യവകുപ്പ്​ അറിയിച്ചിരുന്നത്​. മരണത്തിനുള്ള അപ്പീലിനും കൂടാതെ ഐ.സി.എം.ആര്‍ മാർഗനിർദേശം അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷയും ഇപ്പോൾ നല്‍കാനാകും. പുതുക്കിയ നിര്‍ദേശപ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ളതും ലിസ്​റ്റില്‍ ഇല്ലാത്തതും ഏതെങ്കിലും പരാതിയുള്ളവര്‍ക്കും പുതിയ സംവിധാനം വഴി അപ്പീല്‍ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്.സി വഴിയോ അക്ഷയ സൻെറര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷ വിശദമായ പരിശോധനക്കുശേഷം ഔദ്യോഗിക കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഓണ്‍ലൈനിലൂടെ തന്നെയാണ് അപേക്ഷയിന്മേല്‍ തീരുമാനമെടുക്കുന്നതും. ലഭിക്കുന്ന അപേക്ഷ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്നാണ്​ അറിയിച്ചിട്ടുള്ളത്​. സംസ്ഥാന സർക്കാർ കോവിഡ്​ മരണസംഖ്യ കുറച്ചുകാണി​ക്കാൻ ബോധപൂർവം ശ്രമിച്ചതായി ശക്തമായ ആരോപണമാണ്​ നിയമസഭക്കകത്തും പുറത്തും പ്രതിപക്ഷം ഉയർത്തിയത്​. യഥാർഥ മരണസംഖ്യ കണ്ടെത്താൻ സംഘടന തലത്തിൽ പരിശോധന നടത്തുമെന്നും കോൺ​ഗ്രസ്​ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത്തരത്തിലൊരു പരിശോധന ജില്ലയിൽ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന്​ ഡി.സി.സി പ്രസിഡൻറ്​ പ്രഫ. സതീഷ്​ കൊച്ചുപറമ്പിൽ പറഞ്ഞു. എന്നാൽ, ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിൽ മരണക്കണക്കിൽ വലിയ അന്തരമുണ്ടെന്ന്​ പ്രാഥമിക പരിശോധനയിൽതന്നെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷിക്കേണ്ട വിധം ഇ-ഹെല്‍ത്ത് കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ മുഖേനയാണ് മരണ നിര്‍ണയത്തിനും സര്‍ട്ടിഫിക്കറ്റിനുമായി അപേക്ഷിക്കേണ്ടത്. ആദ്യമായി കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ (https://covid19.kerala.gov.in/deathinfo) കയറി മരിച്ചവരുടെ ലിസ്​റ്റില്‍ പേര് ഉള്‍പ്പെടാത്തവര്‍ ഉണ്ടെങ്കില്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ആദ്യം ലിങ്കില്‍ കയറി അപ്പീല്‍ റിക്വസ്​റ്റില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കാണുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഒ.ടി.പി നമ്പറിനായി ക്ലിക്ക് ചെയ്യുക. മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്യണം. ഇനി വരുന്ന പേജില്‍ തദ്ദേശ സ്ഥാപനത്തി​ൻെറ മരണ രജിസ്‌ട്രേഷന്‍ കീ നമ്പര്‍ ടൈപ്പ് ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റി​ൻെറ കോപ്പി അപ്​ലോഡ് ചെയ്യണം. മരണ സര്‍ട്ടിഫിക്കറ്റിലെ ഇടതുവശത്ത് മുകളില്‍ ആദ്യം കാണുന്നതാണ് കീ നമ്പര്‍. തദ്ദേശ സ്ഥാപനത്തില്‍നിന്ന്​ ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റിലെ വിശദാംശങ്ങൾ നല്‍കണം. ഇതോടൊപ്പം ബന്ധപ്പെട്ട ആശുപത്രിയിലെ രേഖകളുടെ കോപ്പിയും അപ്​ലോഡ് ചെയ്യണം. അവസാനമായി അപേക്ഷക​ൻെറ വിവരങ്ങളും നല്‍കണം. വിജയകരമായി അപേക്ഷ സബ്​മിറ്റ്​ ചെയ്​ത ശേഷം അപേക്ഷനമ്പര്‍ അപേക്ഷക​ൻെറ മൊബൈല്‍ നമ്പറിലേക്ക് വരും. വിജയകരമായി സമര്‍പ്പിച്ച അപേക്ഷ പ്രോസസിങ്ങിനായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടര്‍ന്ന് അംഗീകാരത്തിനായി ജില്ല കോവിഡ് മരണനിര്‍ണയ സമിതിക്കും (സി.ഡി.എ.സി) അയക്കും. അംഗീകാരത്തിന് ശേഷം പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. നല്‍കിയ അപേക്ഷയുടെ സ്ഥിതിയറിയാന്‍ അപ്പീല്‍ റിക്വസ്​റ്റില്‍ ക്ലിക്ക് ചെയ്ത് ചെക്ക് യുവര്‍ റിക്വസ്​റ്റ്​ സ്​റ്റാറ്റസില്‍ കയറിയാല്‍ നല്‍കിയ അപേക്ഷയുടെ സ്ഥിതിയറിയാവുന്നതാണ്. മരണ ദിവസവും അപേക്ഷ നമ്പരോ അല്ലെങ്കില്‍ മുമ്പ് നല്‍കിയ അപേക്ഷക​ൻെറ മൊബൈല്‍ നമ്പരോ നല്‍കണം. ശരിയായ വിവരങ്ങള്‍ നല്‍കിയാല്‍ അപേക്ഷയുടെ സ്ഥിതിയറിയാന്‍ സാധിക്കും. ഐ.സി.എം.ആര്‍ മാതൃകയില്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാൻ https://covid19.kerala.gov.in/deathinfo എന്ന ലിങ്കില്‍ കയറുക. ഐ.സി.എം.ആര്‍ സര്‍ട്ടിഫിക്കറ്റ് റിക്വസ്​റ്റില്‍ ക്ലിക്ക് ചെയ്യുക. പഴയതുപോലെ മൊബൈല്‍ നമ്പറും ഒ.ടി.പി നമ്പരും നല്‍കണം. തദ്ദേശ സ്ഥാപനത്തി​ൻെറ മരണ രജിസ്‌ട്രേഷന്‍ കീ നമ്പര്‍ ടൈപ്പ് ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റി​ൻെറ കോപ്പി അപ്​ലോഡ് ചെയ്യണം. കൂടാതെ ഇതിന് മുമ്പ് ആരോഗ്യവകുപ്പില്‍നിന്ന്​ കിട്ടിയ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമൻെറ്​ നമ്പറും സര്‍ട്ടിഫിക്കറ്റി​ൻെറ കോപ്പിയും നല്‍കണം.സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തി​ൻെറ പേര്​ അടക്കം മറ്റ്​ വിശദാംശങ്ങളും നൽകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story